ബന്ധുനിയമന വിവാദം: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പെട്ട് രാജിവച്ച മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരെയുള്ള അന്വേഷണത്തിമന്റെ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി.
അതേ സമയം ഇ.പി ജയരാജന്‍, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, വ്യവസായ സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം ത്വരിതപരിശോധന പൂര്‍ത്തിയായെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ വിജിലന്‍സിന്റെ ത്വരിത പരിശോധനയ്ക്ക് സുപ്രീം കോടതി അനുവദിച്ചിരുന്ന സമയം 42 ദിവസമാണെന്നും എന്നാല്‍ 55 ദിവസം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. ആയതിനാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഈ മാസം 22നകം അറിയിക്കണമെന്ന് കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.
അതേ സമയം, ബന്ധുനിയമന വിഷയത്തില്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഇ.പി.ജയരാജന്‍ മന്ത്രിയായിരിക്കേ വ്യവസായ വകുപ്പില്‍ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ച് ആരോപണം ഉയരുകയും അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വ്യവസായ മേഖലയില്‍ സമഗ്ര പരിഷ്‌ക്കരണത്തിനുളള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനൊപ്പം, നിയമനങ്ങളിലുണ്ടായ വീഴ്ചകള്‍ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടായിരിക്കും ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കുകയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."