മാത്തൂര്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയായി
തൃപ്പൂണിത്തുറ: എരൂര്‍ നിവാസികളുടെ ചിരകാല അഭിലാഷമായ മാത്തൂര്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയായി. ഈ മാസം 15ന് മുന്‍പ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടി മിനുക്ക് പണികള്‍ തകൃതിയായി നടക്കുകയാണ്.
സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പണികള്‍ 99 ശതമാനവും തീര്‍ന്നിട്ടുണ്ട്. മേല്‍പ്പാലത്തിന്റെ പണി കഴിഞ്ഞ ഏപ്രില്‍ 20ന് തീരേണ്ടതായിരുന്നു. എന്നാല്‍ റെയില്‍വേയുടെ അനാസ്ഥയാണ് ഡിസംബര്‍ വരെ നീണ്ടുപോയതിനു കാരണമെന്ന് ആക്ഷേപമുണ്ട്. റെയില്‍വേ പണിയുന്ന പാലത്തിന്റെ നടുഭാഗത്തെ സൈഡ് ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നതേയുള്ളു.ഇത് തീര്‍ക്കാതെ പാലം തുറന്നുകൊടുത്താല്‍ അത് അപകടങ്ങള്‍ക്ക് ഇടവരുത്തും.
മാത്തൂര്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണത്തിനായി റെയില്‍വേ ഗേറ്റ് അടച്ചിട്ട് ഏകദേശം രണ്ടരവര്ഷത്തോളമായി. ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത് പാലത്തിന്റെ വടക്കു ഭാഗത്തുള്ളവരാണ്.
ഇവിടെയുള്ളവര്‍ക്ക് അവിടേക്കു എത്തണമെങ്കില്‍ ഇരുചക്രവാഹനത്തിലാണെങ്കിലും കണിയാമ്പുഴ പാലത്തിന്റെ സൈഡിലുള്ള റോഡിലൂടെ കടന്നുവേണം പോകാന്‍. ഇടുങ്ങിയ ഈ റോഡിലൂടെ നരക യാതന അനുഭവിച്ചാണ് ഏരൂര്‍ നിവാസികള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഗേറ്റ് അടഞ്ഞുകിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമേ ഇതുവഴി പോകാന്‍ പറ്റൂ. ഗേറ്റ് അടക്കുന്നതിനുമുമ്പു തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നന്നാക്കിയും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ജനങ്ങളുടെ ബുദ്ധിമുട്ടു ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. കണിയാമ്പുഴ ഭാഗത്തേക്കു പോകണമെങ്കില്‍ പാലം പണി നടക്കുന്ന സ്ഥലത്തുകൂടെ സഞ്ചരിക്കണം.
ഈ ഭാഗം തകര്‍ന്നു തരിപ്പണമായി കിടക്കുകയായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ആയിരുന്നു വാഹനയാത്രക്കാരും കാല്‌നടക്കാരും കടന്നുപോയ്‌കൊണ്ടിരുന്നത്. മേല്‍പ്പാലം തുറക്കുന്നതോടെ ദുരിതം അകന്നുപോകുന്നതിന്റെ സന്തോഷത്തിലാണ് എരൂര്‍ നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."