ഹരിത കേരളം പദ്ധതി: കുടുംബശ്രീ കാംപയിന്‍ ഇന്ന് തുടങ്ങും
കല്‍പ്പറ്റ: ഹരിത കേരളം പദ്ധതിയില്‍ അണിചേരുന്നതിന്റെ ഭാഗമായുള്ള കുടുംബശ്രീ കാംപയിന്‍ ഇന്ന് ആരംഭിക്കും. പദ്ധതിയുടെ സന്ദേശം മുഴുവനാളുകളിലേക്കും എത്തിക്കുന്നതിന് അയല്‍കൂട്ടം പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രദേശങ്ങളിലുള്ള എല്ലാ വീടുകളും സന്ദര്‍ശിച്ച് ആശയ പ്രചാരണം നടത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് കാംപയിന്‍ നടത്തുന്നത്.
മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ളം, കൃഷി എന്നീ മേഖലകളിലെ വിവിധ പ്രവര്‍ത്തികളാണ് പദ്ധതിയില്‍ കുടുംബശ്രീ ഏറ്റെടുത്തു നടത്തുക. ഈമാസം എട്ടിന് കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാരും മേപ്പാടി സി.ഡി.എസ് അംഗങ്ങളും കാന്തന്‍പാറയില്‍ ശുചീകരണം നടത്തും. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ഗോത്രവര്‍ഗ്ഗ കലാസംഘം ഹരിത കേരള മിഷന്റെ പ്രാധാന്യം വിവരിച്ച് പ്രത്യേക കലാ പ്രകടനം നടത്തും. തുടര്‍ന്ന് ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം സംഘം പര്യടനം നടത്തുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും.
ഒരു തദ്ദേശഭരണ സ്ഥാപന പരിധിയില്‍ ഒരു ജലസ്രോതസ് ഇതേ ദിവസം ശുചിയാക്കുകയും ചെയ്യും. അതോടൊപ്പം സി.ഡി.എസ് തയ്യാറാക്കിയ കാര്‍ഷിക കലണ്ടറും പ്രകാശനം ചെയ്യും. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് അര ഏക്കര്‍ തരിശു ഭൂമി കണ്ടെത്തി കൂട്ടുത്തരവാദിത്ത സംഘങ്ങളുടെ നേതൃത്വത്തില്‍ കൃഷി ആരംഭിക്കും. നെല്ല്, ശീതകാല പച്ചക്കറികള്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുക. ജില്ലയിലാകെ 300 ഏക്കര്‍ തരിശുഭൂമിയെങ്കിലും കൃഷിയിറക്കാനാണ് പദ്ധതിയിടുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പൊലിവ് പദ്ധതി മികച്ച രീതിയില്‍ സംഘടിപ്പിച്ച കുടുംബശ്രീ സി.ഡി.എസ്, അയല്‍കൂട്ടം, ജെ.എല്‍.ജി, മാസ്റ്റര്‍ കര്‍ഷകര്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുകയും 20ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും.
പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞ് സുല്‍ത്താന്‍ ബത്തേരി
സുല്‍ത്താന്‍ ബത്തേരി: നഗരസഭ ഇന്നു മുതല്‍ പ്ലാസ്റ്റിക് നിരോധിത മേഖലയായി. ഹരിതകേരളം മിഷന്‍ 2016ന്റെ ഭാഗമായാണ് ബത്തേരി നഗരസഭയില്‍ ഇന്നു മുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപേക്ഷിക്കാന്‍ നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റും തീരുമാനമെടുത്തത്.
ഇതിന്റെ ഭാഗമായി ഇന്ന് നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ലഘുലേഖവിതരണം, അനൗസ്‌മെന്റ, പബ്ലിക്ക് ടോയിലറ്റിന് തറക്കല്ലിടല്‍ എന്നിവ നടത്തും. കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റിന്റെ നേതൃത്വത്തില്‍ വൈകിട്ട് ടൗണ്‍ ശുചീകരണവും നടക്കും.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കുന്നതോടൊപ്പം വ്യാപാര, വ്യവസായി സ്ഥാപനങ്ങളിലും മറ്റുസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഇതര ക്യാരിബാഗുകള്‍ തുണിസഞ്ചികള്‍ എന്നിവ പ്രോല്‍സാഹിപ്പിക്കും.
ഇന്ന് മുതല്‍ കടകളില്‍ കര്‍ശന പരിശോധന നടത്തും. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍പ്പന നടത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശ നിയമനടപടിയുമായി മുന്നോട്ടുപോകും.
ടൗണില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നീക്കം ചെയ്യും.
ടൗണില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെയും ഓവുചാലിലേക്ക് കടകളില്‍ നിന്നും മറ്റുസ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഒഴുക്കുന്നതിനെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."