HOME
DETAILS
MAL
ദന്തല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; മെസ് ആരോഗ്യവകുപ്പ് അടച്ചുപൂട്ടി
backup
May 21 2016 | 22:05 PM
വര്‍ക്കല: ദന്തല്‍ കോളജിലെ കാന്റീനില്‍നിന്നുള്ള ഭക്ഷണം കഴിച്ച് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ആരോഗ്യവകുപ്പും ഭക്ഷ്യവകുപ്പും ചേര്‍ന്ന് കോളജ് മെസ് പൂട്ടി.
കാന്റീനിലെ ഭക്ഷണം കഴിച്ച 45 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതെ തുടര്‍ന്നാണ് ഭക്ഷ്യവകുപ്പ് മെസില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണിവിടെ ഭക്ഷണം തയാറാക്കുന്നതെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ നിലവാരമില്ലാത്ത ഭക്ഷണമാണ് നല്കിരുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ കോളജ് ചെയര്‍മാനും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഭക്ഷ്യവിഷബാധയേറ്റ വരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."