കര്‍ഷകര്‍ പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
പേരാമ്പ്ര: നിസാര കാര്യങ്ങളില്‍ പോലും കള്ളക്കേസെടുത്ത് ശാരീരികമായി പീഡിപ്പിക്കുന്ന വനപാലകരുടെ നിലപാടിനെതിരേ മലയോര കര്‍ഷകര്‍ പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
പശ്ചിമഘട്ട ജനസംരംക്ഷണ കര്‍ഷക ക്ലബ്ബംഗങ്ങളാണ് സമരം നടത്തിയത്. മുതുകാട്ടിലെ കര്‍ഷകന്‍ തോമസ് പുരയിടത്തില്‍ സമരം നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സമരസമിതി മേഖലാ പ്രസിഡന്റ് ബാബു പൈകയില്‍ അദ്ധ്യക്ഷനായി. നവംബര്‍ 27നു കക്കയം റിസര്‍വോയറില്‍ വലയിട്ട് മീന്‍ പിടിക്കാന്‍ പോയ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍പെട്ട പെരുവണ്ണാമൂഴി മുതുകാട് മേഖലാ നിവാസികളായ അഞ്ച് പേര്‍ക്കു നേരെ കാട്ടാനയുടെ അക്രമണമുണ്ടായിരുന്നു. ഇവരില്‍ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും അതിക്രൂരമായ മര്‍ദനമുറകള്‍ ഇവര്‍ക്കു നേരെ അഴിച്ചു വിട്ടതായും ആരോപണമുയര്‍ന്നിരുന്നു. ചെയ്യാത്ത കുറ്റങ്ങള്‍ ചേര്‍ത്ത് കേസുണ്ടാക്കി ജയിലിലടക്കുകയായിരുന്നെന്നും സമരക്കാര്‍ ആരോപിച്ചു. ഇവരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുത്തു. കര്‍ഷക ക്ലബ്ബ് ചെയര്‍മാന്‍ ജോയി കണ്ണംചിറ മുഖ്യ പ്രഭാഷണം നടത്തി. ബാസ് വട്ടമറ്റം, റോണി താന്നിക്കല്‍, ബെന്നി കുറുമുട്ടം, ജോണി പൈനാപ്പള്ളി, ഷാജു കോലത്തു വീട്ടില്‍ പ്രസംഗിച്ചു. പെരുവണ്ണാമൂഴി അങ്ങാടിയില്‍നിന്നാരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് ഓഫിസ് ഗെയ്റ്റില്‍ പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."