HOME
DETAILS
MAL
സി.പി.എമ്മുകാരന്റെ കൊല: അന്വേഷണത്തിനു പ്രത്യേകസംഘം
backup
May 21 2016 | 23:05 PM
കണ്ണൂര്‍: പിണറായി പുത്തന്‍കണ്ടത്തിനു സമീപം പള്ളിക്കുണ്ടം ബാലവാടി റോഡില്‍ സി.പി.എം പ്രവര്ത്തകന് ചേരിക്കലിലെ കരന്താന്കണ്ടി സി.വി രവീന്ദ്രന് ബോംബേറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേകസംഘത്തെ രൂപീകരിച്ചു. നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എന്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സി.ഐമാരായ പ്രേംസദന്, രത്നകുമാര്‍, കൂത്തുപറമ്പ്, കതിരൂര്‍ എസ്.ഐമാര്‍ എന്നിവരും അംഗങ്ങളാണ്. സംഭവത്തില്‍ 12 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണു പൊലിസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ഫലം വന്ന 19നു വൈകുന്നേരം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയുണ്ടായ ബോംബേറില്‍ തെറിച്ചവീണ രവീന്ദ്രന് വാഹനം കയറിയാണു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."