തൃക്കരിപ്പൂരില്‍ യു.ഡി.എഫ് വോട്ട് ചോര്‍ച്ച
തൃക്കരിപ്പൂര്‍: നിയമസഭാതെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിലുണ്ടായ വോട്ടു ചോര്‍ച്ച അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി മന്ദിരത്തില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നനി സ്ഥാനാര്‍ ഥി പരാജയപ്പെട്ടത് 8765 വോട്ടുകള്‍ക്കാണെങ്കില്‍ ഇക്കുറി യു.ഡി .എഫ് സ്ഥാനാര്‍ഥി കെ.പി കുഞ്ഞിക്കണ്ണന്‍ 16959 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം നല്‍കേണ്ട തൃക്കരിപ്പൂര്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകള്‍ ആവശ്യമായ ഭൂരിപക്ഷം നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഏഴായിരത്തോളം വോട്ടുകള്‍ കെ.പി കുഞ്ഞിക്കണ്ണന് ഈസ്റ്റ് എളേരിയില്‍ നിന്നും ഭൂരിപക്ഷം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എല്‍.ഡി.എഫിനെക്കാള്‍ അധികമായി കിട്ടിയത് 3789 വോട്ടുകള്‍ മാത്രമാണ്. ആറായിരം വോട്ടുകളാണ് തൃക്കരിപ്പൂരില്‍ അധികമായി പ്രതീഷിച്ചതെങ്കിലും 4574 വോട്ടുകളാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭൂരിപക്ഷം നല്‍കിയത്.
നാലായിരത്തോളം ഭൂരിപക്ഷം പ്രതീക്ഷിച്ച പടന്ന, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും ജനാധിപത്യ മുന്നണിക്ക് അടിയൊഴുക്കുണ്ടായി.
വെസ്റ്റ് എളേരിയില്‍ 51 വോട്ടുകളും പടന്ന പഞ്ചായത്തില്‍ 171 വോട്ടുകളുമാണ് അധികമായി നല്‍കിയത്. യു.ഡി.എഫിന് കരുത്തുള്ള വലിയപറമ്പിലാകാട്ടെ 24 വോട്ടുകളാണ് കെ.പി കുഞ്ഞിക്കണ്ണന് കൂടുതലായി നല്‍കിയത്. ഒപ്പത്തിനൊപ്പം പ്രതീക്ഷിച്ച നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷത്തിന് 3036 വോട്ട് ഭൂരിപക്ഷമാണ് ലഭ്യമായത്.
എന്നാല്‍ ചുവപ്പിന്റെ കരുത്തുള്ള പഞ്ചായത്തുകളില്‍ എം രാജഗോപാലിന് മൃഗീയ ഭൂരിപക്ഷം നല്‍കി കരുത്തുപകര്‍ന്നു. കൂടാതെ പിലിക്കോട്, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ ജനാധിപത്യ മുന്നണിയുടെ പെട്ടിയില്‍ വോട്ടുകള്‍ വര്‍ധിച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 5450 വോട്ടുകളാണ് ലഭിച്ചിരുന്നത്
ഇത്തവണ അത് പതിനായിരത്തിന് മുകളിലെത്തുകയും ചെയ്തു. പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാതെ സംസ്ഥാന നേതാക്കന്‍മാരുടെ ഒപ്പം സഞ്ചരിക്കാനാണ് പ്രവര്‍ത്തനത്തില്‍ ചുക്കാന്‍ പിടിക്കേണ്ട ചില നേതാക്കള്‍ ശ്രമിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ന്യൂന പക്ഷ വോട്ടുകള്‍ ഇടതിന്റെ പെട്ടിയിലായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ഇപ്പോഴും ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ലീഗിന് കരുത്തുള്ള പ്രദേശങ്ങളില്‍ പരമാവധി വോട്ടുകള്‍ കെ.പി കുഞ്ഞിക്കണ്ണന് ലഭിച്ചിട്ടുണ്ടെന്ന് ലീഗ് അവകാശപ്പെടുന്നുണ്ട്.
കോണ്‍ഗ്രസിലെ അനൈക്യമാണ് തൃക്കരിപ്പൂരില്‍ പരാജയത്ഥിന്റെ ആക്കം കൂട്ടിയതെന്നാണ് ലീഗിന്റെ ആരോപണം. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വെറും 1029 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്.
ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് പടന്നയില്‍ നിന്നാണ് 326 വോട്ടുകള്‍, തൃക്കരിപ്പൂരിലാകട്ടെ 267 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തവണ 1741 വോട്ടുകള്‍ നേടിയ എസ്.ഡി.പി.ഐ ഇത്തവണ നേടിയത് 840 വോട്ടുകളാണ്
ഇതില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ 7,8,9 ബൂത്തുകളില്‍ നിന്നാണ് 308 വോട്ടുകള്‍ നേടിയത്. ഈ വോട്ടുകള്‍ എന്നും യു.ഡി.എഫിന് ലഭിക്കാത്ത വോട്ടുകളാണെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."