സൈനികരുടെ സ്മരണയില്‍ സായുധസേന പതാകദിനം ആചരിച്ചു
പാലക്കാട്: രാഷ്ട്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് ആദരമര്‍പ്പിക്കാന്‍ സായുധസേനാ പതാക ദിനം ആചരിച്ചു. വിമുക്തഭടന്‍മാര്‍, അംഗവൈകല്യം സംഭവിച്ച സൈനികര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവരുടെ ക്ഷേമ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫ്‌ലാഗുകളുടെ വില്പനയിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുക. കാര്‍ ഫ്‌ലാഗുകളും ടോക്കണ്‍ ഫ്‌ലാഗുകളും വിവിധ വകുപ്പുകളിലൂടെ വിതരണം ചെയ്യുമെന്ന് പതാകദിന നിധി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. പതാകദിന നിധിയിലേയ്ക്ക് സംഭാവന നല്‍കി ഉദാത്തമായ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പതാകദിന നിധി സമാഹരണത്തില്‍ ജില്ലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ പതാകദിന ഫണ്ട് സംസ്ഥാന സമിതി റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സമാഹരിച്ച ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി. ബറ്റാലിയന്‍ എന്നിവയ്ക്ക് റോളിങ് ട്രോഫികള്‍ നല്‍കും.
ഡിസംബര്‍ ഏഴിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സായുധസേനാ പതാകദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അധ്യക്ഷയായി.റിട്ട.മേജര്‍ ഡോ. പി.സുഭാഷ് സൈനിക സ്മരണിക പ്രകാശനം ചെയ്തു. ആദ്യ പതാക ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിക്ക് കൈമാറി. തുടര്‍ന്ന് സുവനീര്‍ പ്രകാശനം ചെയ്തു. സൈനികരുടെ വിധവകള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു. ചടങ്ങില്‍ എ.ഡി.എം.എസ്.വിജയന്‍, ആര്‍.ടി.ഒ.ശരവണന്‍, കെ.എം. നായര്‍, ബ്രിഗേഡിയര്‍ എം.പി.ജി. മേനോന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ എം. രാജന്‍ , ചന്ദ്രമോഹന്‍, രവീന്ദ്രന്‍, അജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."