
കഞ്ചാവ് കടത്തിന്റെ ഇടനാഴിയായി പാലക്കാട് മാറുന്നു
ഒലവക്കോട്: സംസ്ഥാനത്തേക്കുള്ള കഞ്ചാവ് കടത്തിന്റെ ഇടനാഴിയായി പാലക്കാട് മാറിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അരക്വിന്റലോളം കഞ്ചാവാണ് ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയിട്ടുള്ളത്.
ഒഡീഷയിലും ആന്ധ്രയിലും നിന്നുമുളള കഞ്ചാവ് തമിഴ്‌നാട്ടിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി ട്രെയിനുകളിലും അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളില്‍ യാത്രക്കാരിലൂടെ പാലക്കാട് വഴി സംസ്ഥാനത്തിലെ മറ്റു ജില്ലകളിലും കഞ്ചാവ് കടത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് മാത്രം ഏഴു ക്വിന്റലോളം കഞ്ചാവ് അതിര്‍ത്തികളില്‍നിന്ന് പിടികൂടിയിട്ടുണ്ട്.
2015 നു ശേഷം എല്ലാമാസവും 20 മുതല്‍ 30 കിലോ വരെ കഞ്ചാവ് ജില്ലയില്‍ നിന്നും പിടിച്ചെടുക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ എക്‌സൈസ് വകുപ്പ് മാത്രം രണ്ട് ക്വിന്റലിലേറെ കഞ്ചാവും നൂറ്റിയിരുപതോളം പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. കഞ്ചാവ് കേസ് പ്രതികളെ കൊണ്ട് പാലക്കാട് ജയില്‍ നിറയുന്ന സ്ഥിതി വിശേഷമാണുള്ളത്.
ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളായ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളില്‍നിന്ന് ഇടവേളകളില്‍ ഒന്നു മുതല്‍ 10 വരെ കിലോ വരെ കഞ്ചാവുമായി പിടികൂടുന്നത് നിത്യ സംഭവമാണ്. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ചു കൊടുക്കുന്നവര്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് വലിയൊരു വിഭാഗത്തെ കഞ്ചാവു കടത്തിന് ആകര്‍ഷിക്കുന്നത്. കടത്തുകാര്‍ ഉപഭോക്താക്കളാണെന്നതു മറ്റൊരു പ്രത്യേകതയാണ്.
സംസ്ഥാനത്ത് പോലീസ്, എക്‌സൈസ് വകുപ്പുകള്‍ പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് ലോബി തമിഴ്‌നാട് കേന്ദ്രീകരിച്ചത്. കഞ്ചാവിനൊപ്പം അപകടകാരിയായ ഹാഷിഷ് ഓയിലും സംസ്ഥാനത്തേക്ക് എത്തുന്നുവെന്നതും അപകടകരമായ സ്ഥിതിയിലേക്ക് വിരല്‍ ചൂണ്ടുകയാണ്.
ഗോവിന്ദാപുരത്തു നിന്നും ആറര കിലോ കഞ്ചാവ് ഓയില്‍ പിടികൂടിയിരുന്നു. അതു പരിശോധിക്കുന്നതിനിടെ എക്‌സൈസ് സംഘാംഗം മയങ്ങി വീഴുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് തമ്പടിച്ചിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല, സ്‌കൂള്‍, കോളജ്, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും മേഖലയിലും ഉള്ള ആളുകള്‍ ലഹരിക്കായി കഞ്ചാവിനെ ആശ്രയിക്കുന്നുവെന്നാണ് എക്‌സൈസ്, പൊലിസ് ഇന്റലിജന്‍സുകള്‍ നല്‍കുന്ന വിവരം.
സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്താനുള്ള ഒരു ഇടനാഴി മാത്രമല്ല, അടുത്തകാലത്തായി ജില്ലയില്‍ കൃഷിയും വ്യാപകമാണ്. അട്ടപ്പാടിയിലെ കഞ്ചാവുതോട്ടം നശിപ്പിച്ചതും യാക്കരയിലും മുതലമടയിലുമെല്ലാം കഞ്ചാവ് വളര്‍ത്തല്‍ പിടികൂടി എന്നതു ജനവാസ മേഖലകളിലും കഞ്ചാവു മാഫിയകള്‍ സാധ്യത തേടുന്നുവെന്നതിന്റെ സൂചനയാണ്. സംസ്ഥാനത്തെ ഉദ്യാനിരോധനത്തിനുശേഷമാണ് വന്‍തോതില്‍ കഞ്ചാവ് അതിര്‍ത്തി കടന്നെത്താന്‍ തുടങ്ങിയത്.
കഞ്ചാവിനു പുറമെ നിരോധിത പുകയിലയുല്‍പ്പന്നങ്ങളും ദിനം പ്രതി അതിര്‍ത്തി കടന്നെത്തുമ്പോഴും പരിശോധനകള്‍ പേരിലൊതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 3 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 4 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 4 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 4 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 4 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 5 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 5 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 5 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 6 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 6 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 7 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 7 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 7 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 8 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 9 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 10 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 10 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 11 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 14 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 8 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 8 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 8 hours ago