അനര്‍ഹര്‍ക്കു റേഷനരി: റേഷന്‍ കട ഉപരോധം മൂന്നു ദിവസം പിന്നിട്ടു
തൃക്കരിപ്പൂര്‍: പടന്ന കടപ്പുറം റേഷന്‍ കട ഉപരോധം മൂന്നു ദിവസം പിന്നിട്ടു. അനര്‍ഹര്‍ക്ക് അരി വിതരണം ചെയ്യുന്നതു നിര്‍ത്തണമെന്നാവശ്യപ്പെട്ടാണു കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപെട്ട അര്‍ഹരായ അമ്മമാരുള്‍പ്പെടെ നൂറു കണക്കിനു നാട്ടുകാരുടെ നേതൃത്വത്തില്‍ പടന്ന കടപ്പുറം എ.ആര്‍.ഡി 89 നമ്പര്‍ റേഷന്‍ ഷാപ്പ് ഉപരോധിച്ചത്.
ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ നിന്നു ഭൂരിഭാഗം അര്‍ഹരും ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന്റെ പരാതികള്‍ പരിശോധിച്ച് അന്തിമ ലിസ്റ്റ് വരാനിരിക്കുന്നതേയുളളു. ഈ കാരണത്താല്‍ വിതരണം മുടങ്ങിയ കഴിഞ്ഞ മാസത്തെ അരിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ അനധികൃതമായി ബി.പി.എല്‍ പട്ടികയില്‍ കടന്നു കൂടിയ പലരും പുതിയ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ട്.
ഇവര്‍ക്ക് അരി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണു ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ ഷാപ്പ് അടപ്പിച്ചത്. ഇന്നലെ സമര വേദിയില്‍ ഭക്ഷണം വച്ച് വിളമ്പിയാണു പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."