വടശ്ശേരി പാടശേഖരത്ത് നെല്‍ചെടികള്‍ നശിക്കുന്നു
പയ്യന്നൂര്‍: കര്‍ഷകര്‍ക്ക് ആശങ്കയായി നെല്‍ചെടികളില്‍ അജ്ഞാത രോഗം പടരുന്നു. വടശ്ശേരി പാടശേഖരത്തിലാണ് നെല്‍ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നത്. ഞാറു നട്ട് ഒരാഴ്ച തികയും മുന്‍പാണ് രോഗത്തിന്റെ വരവ്.
വരളാച്ചാ ആശങ്കക്കിടയിലും കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ ദുരിതത്തിലായി. ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന വടശ്ശേരി പാടശേഖരത്തില്‍ വലിയൊരു ശതമാനം ഭാഗത്തും രോഗം പിടിപെട്ടിട്ടുണ്ട്. ഇലകള്‍ക്ക് വെള്ള നിറം വരുന്നതാണ് ലക്ഷണം. പിന്നീട് നെല്‍ചെടി മുഴുവനായും ഉണങ്ങുന്നുണ്ട്. പലരുടേയും പാടങ്ങള്‍ പൂര്‍ണമായും ഉണങ്ങി നശിച്ചു.
രോഗലക്ഷണം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കര്‍ഷകര്‍ മരുന്ന് തളിച്ചിരുന്നു. എന്നാല്‍ ഫലമില്ലാത്തതിനാല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഇവര്‍ നിര്‍ദേശിച്ച മരുന്ന് തെളിച്ചിട്ടും മാറ്റമുണ്ടായില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും രോഗം കണ്ടെത്താനോ പരിഹാരം നിര്‍ദേശിക്കാനോ സാധിച്ചിട്ടില്ല. ആദ്യമായാണ് ഇത്തരത്തിലൊരു രോഗം വടശ്ശേരി പാടശേഖരത്തു കാണപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."