കൈയില്‍ ചില്ലറയില്ല, എടിഎമ്മിലും: മൂന്നാറില്‍ വിശന്നുവലഞ്ഞ വിദേശി ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിയോടി
തൊടുപുഴ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ വിദേശികളടക്കം വലഞ്ഞു.
എ.ടി.എമ്മുകള്‍ കാലിയായതോടെ ഭക്ഷണത്തിന് പണമില്ലാത്ത വിദേശ വിനോദസഞ്ചാരി ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം ഇറങ്ങിയോടി. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറില്‍ ഉച്ചഭക്ഷണം കഴിച്ച വിദേശിയാണ് പണമില്ലാതെ വന്നതോടെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത്.
പിന്‍തുടര്‍ന്ന് ഹോട്ടലുടമകള്‍ ഇയാളെ പിടിച്ചെങ്കിലും അവസ്ഥയറിച്ചതോടെ വിട്ടയച്ചു. മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടെ ആറിലധികം എ.റ്റി.എം കൗണ്ടറുകളാണുള്ളത്. പല കൗണ്ടറുകളിലും പണമെടുക്കുവാന്‍ വിനോദ സഞ്ചാരികള്‍ എത്തിയെങ്കിലും ഷട്ടറുകള്‍ അടച്ചനിലയിലായിരുന്നു. കൈയ്യിലുള്ള വിദേശപണം മാറുന്നതിന് സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല. മൂന്നാറില്‍ ഇപ്പോള്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് ആസ്വാദിക്കുവാന്‍ നിരവധി വിദേശികള്‍ എത്തുന്നുണ്ട്.
എന്നാല്‍ പണമില്ലാതെ എ.ടി.എമ്മുകള്‍ അടഞ്ഞുകിടക്കുന്നത് സന്ദര്‍ശകരെ വിഷമത്തിലാക്കുകയാണ്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാന്‍ ഇനി മൂന്നുദിവസം എ.ടി. എമ്മുകളും പൂട്ടികിടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."