കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ദേശീയ ഭക്ഷ്യഭദ്രതാ നിയമം;
ഹിയറിങ് 15ന്
താമരശേരി: 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരാതി നല്‍കി ഹിയറിങിന് ഹാജരാകാന്‍ കഴിയാത്ത ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകളിലെ മുഴുവന്‍ പരാതിക്കാരും ബന്ധപ്പെട്ട രേഖകള്‍ സഹിതം അതതു പഞ്ചായത്ത് ഓഫിസുകളില്‍ 15നു രാവിലെ 10നു ഹാജരാകേണ്ടതാണ്.
ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് താമരശേരി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ഹരിത കേരളം; കരിമല എ.എം.എല്‍.പി
സ്‌കൂളില്‍ ജൈവപച്ചക്കറി കൃഷി
കപ്പുറം: കരിമല എ.എം.എല്‍.പി
സ്‌കൂളില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറിത്തൈ നടല്‍ ഹെഡ്മിസ്ട്രസ് സി രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുല്‍ അലി, കെ.ടി.ഉസ്‌വത്തുന്നിസ, എം.ഇ മൈമൂനത്ത് നേതൃത്വം നല്‍കി.
ചക്കാലക്കല്‍
ഹൈസ്‌കൂള്‍
ജേതാക്കള്‍
മടവൂര്‍: കൊടുവള്ളി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും അറബിക് കലാമേളയിലും മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‌കൂള്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാംപ്യന്‍മാരായി. കലാപ്രതിഭകള്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കി. രാജേന്ദ്രകുമാര്‍ അധ്യക്ഷനായി.
സ്‌നേഹസംഗമം ഇന്ന്
പൂനൂര്‍: സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന എം.കെ മൊയ്തീന്‍ ഹാജിയുടെ അനുസ്മരണത്തിന്റെ ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും സി.എച്ച് എജ്യുക്കേഷനല്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സ്‌നേഹസംഗമം ഇന്നു വൈകിട്ട് നാലിനു സീന ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉ്ദഘാടനം ചെയ്യും. എം.എ റസാഖ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് സംസാരിക്കും. വിവിധ മേഖലയില്‍ കഴിവു തെളിയിച്ച പൂനൂര്‍ കെ. കരുണാകരന്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, കാനേഷ് പൂനൂര്‍, ശിവാത്മജന്‍ മെഴുവേലി, എം.എ മദനി, സി.കെ.എ ഷമീര്‍ബാവ, അസ്‌രിജ് ലത്തീഫ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
'അഡ്‌സാക് '
ഉദ്ഘാടനം ഇന്ന്
കൊടുവള്ളി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ലഹരിവിരുദ്ധ കൂട്ടായ്മയായ ആന്റി ഡ്രഗ്‌സ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ഓഫ് കൊടുവള്ളി (അഡ്‌സാക്)യുടെ ഉദ്ഘാടനം ഇന്നു ഉച്ചയ്ക്ക് 12ന് എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിംഗ് നിര്‍വഹിക്കും. നഗരസഭാ അധികൃതര്‍, മദ്യ-മയക്കുമരുന്ന് വര്‍ജ്ജന സമിതി പ്രവര്‍ത്തകര്‍, പി.ടി.എ പ്രതിനിധികള്‍, സൗഹൃദ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി, കൂട്ടയോട്ടം എന്നിവ സ്‌കൂള്‍ അങ്കണത്തില്‍ ഋഷിരാജ് സിംഗ് ഫളാഗ് ഓഫ് ചെയ്യും.
പ്രതിഷേധിച്ചു
എകരൂല്‍: മഹല്ല് കമ്മിറ്റി മെമ്പറും ഉണ്ണികുളം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി സെക്രട്ടറിയുമായ ശരീഫ് കരുമലയെ വീട്ടില്‍ കയറി കൈയേറ്റം ചെയ്ത സംഭവത്തില്‍ എകരൂല്‍ മഹല്ല് എസ്.വൈ.എസ് കമ്മിറ്റി പ്രതിഷേധിച്ചു. വീട്ടില്‍ കയറി അക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്നു യോഗം ആവശ്യപ്പെട്ടു. ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഹുസൈന്‍കുട്ടി മാസ്റ്റര്‍, വാഴയില്‍ ലത്തീഫ്, കുന്നുമ്മല്‍ അബ്ദുറഹ്മാന്‍, അഡ്വ. കെ.കെ സൈനുദ്ദീന്‍ സംസാരിച്ചു.
പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. ഗോപി പുതുക്കോടിന്റെ 'മാലിയുടെ ഇതിഹാസങ്ങള്‍, സമാഗമം' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ഭാഷാ സമന്വയ വേദിയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് കവി പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ഡോ. ആര്‍സു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
കാസിം വാടാനപ്പള്ളി അധ്യക്ഷനായി. ഡോ. കെ.വി തോമസ്, ഡോ. സന്തോഷ് വള്ളിക്കാട്, എ.പി ശ്രീധരനുണ്ണി സംബന്ധിച്ചു. ഇ.പി ജ്യോതി സ്വാഗതവും ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഫറോക്ക്: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കൊളത്തറ ശാഖ റബീഅ് പ്രഭാഷണത്തോടനുബന്ധിച്ചു തയാറാക്കിയ പുസ്തകം ബഷീര്‍ ഫൈസി മാളിയേക്കല്‍ മഹല്ല് ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദലി ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു.
എം. വീരാന്‍കോയ ഹാജി, പി. ഇമ്പിച്ചികോയ, എ.കെ കുഞ്ഞിക്കോയ, ടി. അബ്ബാസ്, എം. അന്‍വര്‍, സി.പി കോയ, നിയാസ് മുസ്‌ലിയാര്‍, കെ. അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
ബേപ്പൂര്‍ ഗവ. ഫിഷറീസ് സ്‌കൂള്‍ ഉന്നത നിലവാരത്തിലേക്കുയര്‍ത്താന്‍
വികസന സമിതി രൂപീകരിച്ചു
ബേപ്പൂര്‍: നിരവധി പരാധീനതകളില്‍ നട്ടംതിരിയുന്ന ബേപ്പൂര്‍ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയും ഉന്നത നിലാവരത്തിലെത്തിക്കാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ വികസിപ്പിക്കുന്നതിനായി ജനകീയ വികസന സമിതി രൂപീകരിച്ചു.
പി.ടി.എയും സ്‌കൂളിലെ അധ്യാപകരും താല്‍പര്യമെടുത്ത് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സ്‌കൂള്‍ വികസന സമിതിക്കു രൂപം നല്‍കിയത്. രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ തൊഴിലാളി സംഘടനകള്‍, ഹാര്‍ബര്‍ വികസന സമിതി എന്നിവയുടെ പ്രതിനിധികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.
അക്കാദമിക രംഗത്തെ ഉന്നമനം ലക്ഷ്യമാക്കി പ്രത്യേക അക്കാദമിക് കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റി പ്രത്യേക പഠനം നടത്തി ദീര്‍ഘകാല പദ്ധതി തയാറാക്കനാണ് തീരുമാനം. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി.പി ബീരാന്‍കോയ, ടി. അനില്‍കുമാര്‍, പി.കെ ഷാനിയ, ബേപ്പൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജീവന്‍, കരിച്ചാലി പ്രേമന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മോഹനകൃഷ്ണന്‍, സി. ആലിക്കോയ, ഹൈറുന്നീസ, അബ്ദുല്‍ റസാക്ക്, പള്ളിപ്പുറത്ത് ഭരതന്‍, രാജന്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം. ആയിശ സജ്‌ന സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
വികസന സമിതി ഭാരവാഹികളായി പി.പി ബീരാന്‍കോയ (ചെയര്‍മാന്‍), എന്‍. സതീഷ്‌കുമാര്‍ (വര്‍. ചെയര്‍മാന്‍), കെ. രാജീവന്‍, കരിച്ചാലി പ്രേമന്‍, ടി.കെ അബ്ദുല്‍ ഗഫൂര്‍ (വൈസ് ചെയര്‍മാന്‍), എം. ആയിശ സജ്‌ന (കണ്‍വീനര്‍), കെ. അബ്ദുല്‍ റസാക്ക്, ഭരതന്‍ പള്ളിപ്പുറത്ത്, ജബ്ബാര്‍ (ജോ. കണ്‍വീനര്‍), ഷൈമ റാണി (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
സ്‌നേഹസംഗമം ഇന്ന്
പൂനൂര്‍: സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന എം.കെ മൊയ്തീന്‍ ഹാജിയുടെ അനുസ്മരണത്തിന്റെ ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും സി.എച്ച് എജ്യുക്കേഷനല്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സ്‌നേഹ സംഗമം ഇന്നു വൈകിട്ട് നാലിനു സീന ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉ്ദഘാടനം ചെയ്യും. എം.എ റസാഖ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് സംസാരിക്കും. വിവിധ മേഖലയില്‍ കഴിവു തെളിയിച്ച പൂനൂര്‍ കെ. കരുണാകരന്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, കാനേഷ് പൂനൂര്‍, ശിവാത്മജന്‍ മെഴുവേലി, എം.എ മദനി, സി.കെ.എ ഷമീര്‍ബാവ, അസ്‌രിജ് ലത്തീഫ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
തരിശുഭൂമിയിലെ ജൈവപച്ചക്കറി കൃഷി;
മാതൃകയായി 'കര്‍മസേന'
കട്ടാങ്ങല്‍: പുള്ളനൂര്‍ ന്യൂ ജി.എല്‍.പി സ്‌കൂളിനു മുന്‍വശത്തായി 30 സെന്റ് സ്ഥലത്തു തരിശുഭൂമിയില്‍ ജൈവ പച്ചക്കറി കൃഷി നടത്തി മാതൃകയാവുകയാണ് 'കര്‍മസേന. ഒരുതരത്തിലുമുള്ള രാസവളവും ചേര്‍ക്കാതെയാണ് ചാത്തമംഗലം കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍മസേന പ്രവര്‍ത്തകര്‍ കൃഷിയൊരുക്കിയത്. കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പ് ഇന്നലെ നടന്നു.
കര്‍ഷകരായ ഐ.കെ മൂസ, സുരന്‍ ടി.എം, പി. ആലിക്കുട്ടി, ബാബു, നാരായണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കിയത്. പയര്‍, കൈപ്പ, വെണ്ട, പടവലം, ചുരങ്ങ, ഇളവന്‍, വെള്ളരി തുടങ്ങിയവയാണ് വിളവെടുപ്പ് നടത്തിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്, ചാത്തമംഗലം കൃഷിഭവന്‍ എന്നിവരുടെ സഹായവും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം; ഹിയറിങ് 15ന്
താമരശേരി: 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരാതി നല്‍കി ഹിയറിങിന് ഹാജരാകാന്‍ കഴിയാത്ത ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകളിലെ മുഴുവന്‍ പരാതിക്കാരും ബന്ധപ്പെട്ട രേഖകള്‍ സഹിതം അതതു പഞ്ചായത്ത് ഓഫിസുകളില്‍ 15നു രാവിലെ 10നു ഹാജരാകേണ്ടതാണ്. ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് താമരശേരി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
യൂത്ത് വളണ്ടിയര്‍
കൂടിക്കാഴ്ച 15ന്
കോഴിക്കോട്: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷനല്‍ യൂത്ത് വളണ്ടിയര്‍മാരുടെ ഒഴിവിലേക്കു നടത്തുന്ന കൂടിക്കാഴ്ച 15നു രാവിലെ 10നു നെഹ്‌റു യുവകേന്ദ്ര ഓഫിസില്‍ നടക്കും. 18നും 25നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രതിമാസം 5000 രൂപ ഓണറേറിയമായി ലഭിക്കും. കൂടിക്കാഴ്ചയ്ക്കു വരുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, താമസസ്ഥലം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് കലക്ടറേറ്റിലുളള നെഹ്‌റു യുവകേന്ദ്ര ഓഫിസില്‍ ഹാജരാവണം.
നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
നടുവണ്ണൂര്‍: വിദ്യാഭ്യാസ മികവാണ് വിദ്യാലയ മികവായി മാറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ള മികവ് കേന്ദ്രമായി ഉയര്‍ത്തുന്നതിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മികവിനെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. അധ്യാപക കേന്ദ്രീകൃതമായിരുന്ന വിദ്യാഭ്യാസം ഇപ്പോള്‍ ശിശു കേന്ദ്രീകൃതമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതല്‍ 12വരെയുള്ള ക്ലാസുകള്‍ രണ്ട് വര്‍ഷംകൊണ്ട് ഹൈടെക് ആക്കും. ഓരോ ക്ലാസിനും ഓരോ കംപ്യൂട്ടര്‍ നല്‍കും. ഇന്റര്‍നെറ്റ്, എല്‍.സി.ഡി സൗകര്യവും ഒരുക്കും. വിദ്യാലയങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നതിന് ഐ.ടി പോര്‍ട്ടലും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രകാശനം ചെയ്തു. സ്‌കൂള്‍ വികസന കാഴ്ചപ്പാട് ടി.പി. ദാമോദരന്‍ അവതരിപ്പിച്ചു.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സി.കെ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ എം.കെ പ്രീതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അച്യുതന്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലത നള്ളിയില്‍, ടി.വി സുധാകരന്‍, കെ.കെ സൗദ, ജില്ലാപഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഷൈമ, പ്രധാനാധ്യാപകന്‍ സി.പി മുഹമ്മദ്, പി.കെ മുകുന്ദന്‍, അഷ്‌റഫ് പുതിയപ്പുറം, കെ. രാജീവന്‍, ടി.പി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വികസന സെമിനാറില്‍ എം.സി കുമാരന്‍, ഇ.കെ ശ്യാമിനി, കെ.എം ഷീമ, പി. കാസിം, കെ.സി രാജീവന്‍, എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
ജനകീയ തടയണ നിര്‍മാണത്തിന് തുടക്കം
ചേരാപുരം: വേളം പഞ്ചായത്തിലെ പാലോടികുന്നില്‍ നിര്‍മിക്കുന്ന ജനകീയ തടയണ നിര്‍മാണത്തിന് തുടക്കമായി. കനത്ത വരള്‍ച്ച മുന്നില്‍ കണ്ട് ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വീടുകളിലെ കിണറുകളില്‍ ആവശ്യത്തിന് ജലം ലഭിക്കാനായി പ്രദേശവാസികളാണ് തടയണ നിര്‍മിക്കുന്നതിനായി മുന്നിട്ടിറങ്ങിയത്.
നിര്‍മാണ ചെലവിന് നാട്ടുകാരില്‍ നിന്ന് തന്നെയാണ് പണം സ്വരൂപിക്കുന്നതും. ടി.പി.കെ ബാലകൃഷ്ണന്‍ ചെയര്‍മാനും കെ.കെ അസീസ് കണ്‍വീനറും ചങ്ങരോത്ത് റഫീഖ്, ചലിക്കണ്ടി ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ് പദ്ധതി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ഹമ്പ് നീക്കം ചെയ്യണമെന്നാവശ്യം
കൊയിലാണ്ടി: ദേശീയ പാതയില്‍ ആര്‍.ടി ഓഫിസിന് മുന്നില്‍ വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി ഹമ്പ് സ്ഥാപിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയരുന്നു.
നേരത്തെ സീബ്രാലൈന്‍ ഉണ്ടായിരുന്ന സ്ഥലത്താണ് ഒരു രാത്രി കൊണ്ട് പത്തോളം ഹമ്പുകള്‍ ഉയര്‍ന്നത്.
ഈ നടപടി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്ന് മാത്രമല്ല അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു അഭിപ്രായപ്പെട്ടു.
ഹമ്പുകള്‍ മാറ്റി നേരത്തെ ഉണ്ടായിരുന്ന സീബ്രാലൈന്‍ പുനസ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു
വാണിമേല്‍: ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വാണിമേല്‍ പുഴയിലെ മുഴുവന്‍ പ്ലാസ്റ്റിക്കുകളും നീക്കം ചെയ്യുന്ന പദ്ധതി ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍ അധ്യക്ഷനായി.
നാദാപുരം ഗവ. കോളജ് അടക്കമുള്ള വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ യജ്ഞത്തില്‍ പങ്കാളികളായി. വാണിമേല്‍ പഞ്ചായത്ത് തയാറാക്കിയ പച്ചക്കറി ഉല്‍പാദക കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷരായ എം.കെ മജീദ്, അഷ്‌റഫ് കൊറ്റാല, മെമ്പര്‍മാരായ കെ.പി രാജീവന്‍, കെ.നജ്മ, വി.കെ കുഞ്ഞാലി മാസ്റ്റര്‍, ടി.പി കുമാരന്‍, നാദാപുരം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ആര്‍.ഡി നവീന്‍, എന്‍.എസ്.എസ് കോഡിനേറ്റര്‍ സുധീപ് സംസാരിച്ചു.
സീബ്രാലൈനുകള്‍ മാഞ്ഞു; കാല്‍നട യാത്രക്കാര്‍ ഭീതിയില്‍
കക്കട്ടില്‍: സംസ്ഥാന പാത 38ല്‍ നാദാപുരം-കുറ്റ്യാടി പാതയില്‍ കക്കട്ട് ടൗണ്‍, മൊകേരി, വട്ടോളി, അമ്പലകുളങ്ങര, നരിപ്പറ്റ റോഡ്, കുളങ്ങരത്ത് എന്നിവിടങ്ങളിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി. റോഡ് പണി പൂര്‍ത്തിയായ ഉടനെ വരച്ച സീബ്രാലൈനുകളാണ് മാഞ്ഞു പോയത്.
നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം പതിമൂന്നോളം പേരുടെ ജീവനെടുത്ത സംസ്ഥാന പാതയില്‍ വാഹനാപകടം തുടര്‍ക്കഥയാവുകയാണ്. സുരക്ഷിതമായി നടക്കാനുള്ള നടപ്പാത പോലുമില്ലാത്ത ഈ പാതയില്‍ ചിലയിടങ്ങളില്‍ സ്വകാര്യ ടെലിഫോണ്‍ കമ്പനികളുടെ കേബിള്‍ ഇടാന്‍ കുഴി എടുത്തതു കാരണം വാഹനങ്ങള്‍ക്ക് ഗതാഗത തടസവും പതിവാണ്. നാലുമാസം മുന്‍പ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ജീവന്‍ അപഹരിച്ച വട്ടോളി ടൗണില്‍ സീബ്രാലൈനും നടപ്പാതയുമില്ലാത്തത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അമിത വേഗതയില്‍ വരുന്ന വാഹനങ്ങളാണ് അപകടം വരുത്തുന്നത് എന്നതിനാല്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തതും നാട്ടുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കക്കട്ട് ടൗണില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി നിര്‍ത്തിയിട്ട ഓട്ടോയിലിടിച്ച് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കാല്‍നട യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായി മാഞ്ഞുപോയ മുഴുവന്‍ സീബ്രാലൈനുകളും ഉടന്‍ വരച്ച് അധികൃതര്‍ മാതൃകയാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പേരാമ്പ്ര വാട്ടര്‍
അതോറിറ്റിയില്‍
ഓണ്‍ലൈന്‍
സംവിധാനം
പേരാമ്പ്ര : വാട്ടര്‍ അതോറിറ്റി പേരാമ്പ്ര സെക്ഷന്‍ ഓഫിസില്‍ ജലകരം അടക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. പേരാമ്പ്ര സെക്ഷനു കീഴിലുള്ള കുറ്റ്യാടിയിലെയും അനുബന്ധ പഞ്ചായത്തുകളിലെയും ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യമുപയോഗിക്കാം. ഓഫിസില്‍ നേരിട്ടും ഡി.ഡി മുഖേനയും പണമടക്കാവുന്നതാണ്. ഇനി മുതല്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ കുറ്റ്യാടി ഓഫിസില്‍ ജല കരം സ്വീകരിക്കുന്നതല്ലെന്നും അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ടി. സിദ്ദീഖ് ഇന്ന്
പേരാമ്പ്രയില്‍
പേരാമ്പ്ര: നിയുക്ത ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഇന്ന് പേരാമ്പ്ര മേഖലയിലെ മണ്‍മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കും. രാവിലെ 11ന് കൂത്താളിയില്‍ ഡോ. കെ.ജി അടിയോടിയുടെ ശവകുടീരത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സ്വാതന്ത്ര്യസമര സേനാനി കെ.ടി കുഞ്ഞിരാമന്‍ നായരുടെ ആവടുക്കയിലെ സ്മൃതി മണ്ഡപത്തില്‍ ആദരമര്‍പ്പിക്കും.
പി.സി രാധാകൃഷ്ണന്‍, ആര്‍.കെ രവിവര്‍മ തുടങ്ങിയ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തും.
നിയോജക മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
എം.എസ്.എഫ്
പ്രവര്‍ത്തകന് മര്‍ദനം
പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്റ് കക്കാടുമ്മല്‍ അമീ (16)നാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു മര്‍ദനം. തുടര്‍ന്ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീന്റെ പരാതിയില്‍ പേരാമ്പ്ര പൊലിസ് രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. സ്‌കൂളില്‍ അനിശ്ചിതകാല പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എം എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. അക്രമത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ടി.കെ ഇബ്രാഹീം, എസ്.കെ അസൈനാര്‍, ടി.പി നാസര്‍, മുനീര്‍ നൊച്ചാട് സംസാരിച്ചു.
അഭിമുഖം 16ന്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍, ലാബോറട്ടറി ടെക്‌നിഷ്യന്‍മാര്‍, ലാബ് അസിസ്റ്റന്റുമാര്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഇ.സി.ജി ടെക്‌നിഷ്യന്‍മാര്‍, റേഡിയോഗ്രാഫര്‍മാര്‍, ആബുലന്‍സ് ഡ്രൈവര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നിഷ്യന്‍, സെക്യൂരിറ്റി ജീവനക്കാര്‍ തസ്തികകളിലേക്ക് പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ളവരെ താല്‍ക്കാലികമായി നിയമിക്കുന്നു. 16ന് ആശുപത്രി ഓഫിസില്‍ അഭിമുഖം നടക്കും.
വാണിമേല്‍ പുഴയിലെ മാലിന്യങ്ങള്‍
നീക്കം ചെയ്തു
വാണിമേല്‍: ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വാണിമേല്‍ പുഴയിലെ മുഴുവന്‍ പ്ലാസ്റ്റിക്കുകളും നീക്കം ചെയ്യുന്ന പദ്ധതി ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍ അധ്യക്ഷനായി.
നാദാപുരം ഗവ. കോളജ് അടക്കമുള്ള വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ യജ്ഞത്തില്‍ പങ്കാളികളായി. വാണിമേല്‍ പഞ്ചായത്ത് തയാറാക്കിയ പച്ചക്കറി ഉല്‍പാദക കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷരായ എം.കെ മജീദ്, അഷ്‌റഫ് കൊറ്റാല, മെമ്പര്‍മാരായ കെ.പി രാജീവന്‍, കെ.നജ്മ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ കുഞ്ഞാലി മാസ്റ്റര്‍, ടി.പി കുമാരന്‍, നാദാപുരം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ആര്‍.ഡി നവീന്‍, എന്‍.എസ്.എസ് കോഡിനേറ്റര്‍ സുധീപ് സംസാരിച്ചു.
ബബിന്‍ നരിപ്പറ്റയുടെ
ചിത്രപ്രദര്‍ശനം തുടങ്ങി
വടകര: യുവചിത്രകാരന്‍ ബബിന്‍ നരിപ്പറ്റയുടെ ചിത്ര പ്രദര്‍ശനം ചോമ്പാലിലെ വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. സങ്കല്‍പ സൃഷ്ടി ചിത്ര ദര്‍ശന്‍ എന്ന പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് എം.എം പതഞ്ജലി ഉദ്ഘാടനം ചെയ്തു.
എ.സത്യനാഥ് അധ്യക്ഷനായി.
വി.പി പ്രസാദ്, അഡ്വ. എം.രാജേഷ്‌കുമാര്‍, അരുജിത്ത് പഴശ്ശി, പ്രദീപ് ചോമ്പാല, നിഷ പറമ്പത്ത്, ഫിറോസ് വടകര, ശ്യാമള കൃഷ്ണാര്‍പ്പിതം, ജലജ വിനോദ്, ആര്‍ട്ടിസ്റ്റ് രമേശ് എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 15വരെ നീളും.
പ്രചാരണ ജാഥ ആരംഭിച്ചു
വടകര: 14, 15, 16 തിയതികളില്‍ നടക്കുന്ന വടകര മണ്ഡലം മുസ്‌ലിംലീഗ് സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ തുടങ്ങി. അഴിയൂര്‍ പൂഴിത്തലയില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെല്ലോളി കാസിം അധ്യക്ഷനായി. പുത്തൂര്‍ അസീസ്, ഒ.കെ കുഞ്ഞബ്ദുള്ള, സി.കെ മൊയ്തു, എന്‍.പി അബ്ദുള്ള ഹാജി, ഇ.ടി അയ്യൂബ്, കെ.വി ഖാലിദ്, വി.കെ അസീസ്, കെ. അന്‍വര്‍ ഹാജി, ടി.സി.എച്ച് ലത്തീഫ്, അഫ്‌നാസ് ചോറോട്, വി.പി ഷംസീര്‍, ഷുഹൈബ് കുന്നത്ത്, അന്‍സാര്‍ മുകച്ചേരി, പി.പി ജാഫര്‍, പി.വി ഖാദര്‍, എന്‍.കെ യൂസഫ് ഹാജി, പി. സഫിയ, ജാസ്മിന കല്ലേരി സംസാരിച്ചു. വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് എം. ഫൈസല്‍, ഷെനീദ് അഴിയൂര്‍, സി.കെ ശാദുലി, അന്‍സീര്‍ പനോളി, യു. അഷ്‌റഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നബിദിന
പരിപാടികള്‍ക്ക്
ഇന്ന് തുടക്കം
വടകര: ബുസ്താന്‍ ക്യാംപസില്‍ നടക്കുന്ന നബിദിന പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 8.30ന് കെ.എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍ പതാകയുയര്‍ത്തും.
11ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍, 12ന് രാവിലെ വിദ്യാര്‍ഥികളുടെ നബിദിന ഘോഷയാത്ര വൈകീട്ട് നബിദിനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനത്തില്‍ വിവിധ മതപണ്ഡിതന്‍മാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."