സമസ്ത ബഹ്‌റൈന്‍ മൗലിദ് മജ് ലിസിന് ബഹ്‌റൈന്‍ എം.പിയുടെ പ്രശംസ
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ കേന്ദ്രീകരിച്ചു നടത്തി വരുന്ന പ്രതിദിന സ്വലാത്ത് മൗലിദിന് ബഹ്‌റൈന്‍ എം.പിയുടെ പ്രശംസ.
റബിഉല്‍ അവ്വല്‍ ഒന്നു മുതല്‍ ആരംഭിച്ച മൗലിദ് മജ് ലിസിന്റെ കഴിഞ്ഞ ദിവസത്തെ ചടങ്ങിലാണ് ബഹ്‌റൈന്‍ എം.പി. അഹ് മദ് അബ്ദുല്‍ വാഹിദ് ഖറാത്ത അടങ്ങുന്ന മൂന്നംഗ സംഘം സന്ദര്‍ശിച്ച് സമസ്തയുടെ ബഹ്‌റൈനിലെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്.
എം.പിയോടൊപ്പം ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി ശരീഅ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് ഹംസ ശറഫുദ്ധീന്‍, പോലീസ് ഡിപ്പാര്‍ട്ട് മെന്റിലെ മുഹമ്മദ് നൂര്‍ എന്നിവരുമുണ്ടായിരുന്നു.
മുഹമ്മദ് നബി(സ) കുടുംബ നീതിയുടെ പ്രകാശം എന്ന പ്രമേയത്തില്‍ റബീഉല്‍ അവ്വല്‍ 1 മുതല് മനാമയിലെ ഗോള്‍ഡ് സിറ്റിയിലാരംഭിച്ച മൗലിദ് മജ് ലിസാണ് സംഘം സന്ദര്‍ശിച്ച് തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.
വാരാന്ത്യ അവധി ദിനമായതിനാല്‍ നിരവധി വിശ്വാസികളും മജ് ലിസില്‍ പങ്കെടുത്തിരുന്നു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, എസ്.എം അബ്ദുല്‍ വാഹിദ്, വികെ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രവാചക സ്‌നേഹവും പ്രവാചകനെ പിന്‍പറ്റേണ്ടതിന്റെ അനിവാര്യതയും ചൂണ്ടി കാട്ടി അഹ് മദ് അബ്ദുല്‍ വാഹിദ് ഖറാത്ത എം.പിയും പ്രൊഫസര്‍ മുഹമ്മദ് ഹംസ ശറഫുദ്ധീനും വിശ്വാസികളെ അഭിസംബോധന ചെയ്തു.
പ്രവാചക പ്രകീര്‍ത്തന സദസ്സിലേക്ക് ഒഴുകിയെത്തിയ വിശ്വാസികളെ എം.പിയും സംഘവും പ്രത്യേകം പ്രശംസിച്ചു. ആത്മീയത അടക്കമുള്ള എല്ലാ കാര്യങ്ങളിലും കേരളീയര്‍ മാതൃകയാണെന്നും മറ്റുള്ളവരും ഈ മാതൃക സ്വീകരിച്ച് ആത്മീയമായ നേട്ടം കൈവരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികളെ സുന്നത്ത് ജമാഅത്തിന്റെ പാതയില്‍ അടിയുറപ്പിച്ച് മുന്നോട്ട് നയിക്കുന്ന സമസ്തക്കും നേതാക്കള്‍ക്കും എല്ലാ ആശംസകളും നേരുന്നതായും അദ്ധേഹം പ്രഖ്യാപിച്ചു.
അറബിയിലുള്ള എം.പിയുടെ പ്രഭാഷണം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് കൂടിയായ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങളാണ് പരിഭാഷപ്പെടുത്തിയത്.
ദിക് ര്‍, സ്വലാത്ത്, മൗലിദ് എന്നിവയോടൊപ്പം ഉദ്‌ബോധന പ്രഭാഷണവും കൂട്ടുപ്രാര്‍ത്ഥനയും അടങ്ങുന്നതായിരുന്നു സ്വലാത്ത്മൗലിദ് മജ് ലിസ്. അര്‍ദ്ധരാത്രി വരെ നീണ്ട ഈ ചടങ്ങുകളെല്ലാം പൂര്‍ണ്ണമായും അവസാനിച്ചതിനു ശേഷം സമസ്ത ബഹ്‌റൈന്‍ ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് സംഘം തിരിച്ചു പോയത്. സമസ്ത ബഹ്‌റൈന്‍ മദ്‌റസയുടെ കാര്യത്തില്‍ ഗവന്‍മെന്റില്‍ നിന്നുള്ള സഹായസഹകരണങ്ങള്‍ വാഗ്ദാനം നല്‍കിയ എം.പി അബ്ദുല്‍ വാഹിദ് ഖറാത്ത നേരത്തെ കേരളത്തിലെത്തി പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
മനാമയിലെ മൗലിദ് മജ് ലിസിന് മദ്‌റസാ ഉസ്താദുമാരോടൊപ്പം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കി.
റബീഉല്‍ അവ്വല്‍ 12 വരെ നീണ്ടു നില്‍ക്കുന്ന പ്രതിദിന മൗലിദ് മജ് ലിസിന്റെ സമാപനം ശനിയാഴ്ച ഇശാ നമസ്‌കാര ശേഷം യമനി പള്ളിയില്‍ വെച്ചു നടക്കും. തുടര്‍ന്ന് നബിദിന ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ സുബ്ഹിക്കു മുന്പ് സമസ്ത കേന്ദ്ര ആസ്ഥാനത്തും. പ്രത്യേക മൗലിദ് മജ് ലിസും പ്രവാചക പ്രകീര്‍ത്തനങ്ങളും നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."