അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: എസ്.പി ത്യാഗിയെ ഇന്നു കോടതിയില്‍ ഹാജരാക്കും
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമസേനാ മുന്‍മേധാവി എസ്.പി ത്യാഗിയെ സിബിഐ ഇന്നു കോടതിയില്‍ ഹാജരാക്കും.
ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്ന ജൂലിത്യാഗി, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഗൗതം ഖൈതാന്‍ എന്നിവരെയും സിബിഐ കോടതിയില്‍ ഹാജരാക്കും.
രാജ്യത്താദ്യമായാണു വ്യോമസേനാ തലപ്പത്തിരുന്ന ഒരാള്‍ അറസ്റ്റിലാകുന്നത്. ത്യാഗിയുടെ സഹോദരനെ നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
2005 ഡിസംബര്‍ മുതല്‍ 2007 വരെ വ്യോമസേന തലപ്പത്തിരുന്ന ത്യാഗി ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഇടപാട് നടത്തുകയായിരുന്നുവെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍.
സൈനിക ഹെലികോപ്റ്ററുകള്‍ 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ടായിരിക്കണമെന്ന വ്യവസ്ഥ 4500 ആക്കി മാറ്റി ത്യാഗി അഗസ്റ്റ വെസ്റ്റലാന്‍ഡയുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.
മൊത്തം ഇടപാടുനടന്ന 3767 കോടിയുടെ 12 ശതമാനം തുക കൈക്കൂലിയായി വാങ്ങിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."