HOME
DETAILS

മാമ്പുഴ: പുറമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു

  
backup
December 10 2016 | 22:12 PM

%e0%b4%ae%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae-2



കോഴിക്കോട്: പെരുവയല്‍, ഒളവണ്ണ പഞ്ചായത്ത് പരിധിയില്‍പെടുന്ന മാമ്പുഴയുടെ തീരത്തുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. പുഴയോരത്തെ  പുറമ്പോക്ക് ഭൂമിയിലുള്ള മരങ്ങള്‍ക്ക് നമ്പറിട്ടു പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ചേര്‍ത്താനും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനും ഇരു പഞ്ചായത്തുകളും തയാറായി.
പി.ടി.എ റഹീം എം.എല്‍.എയുടെ രേഖാമൂലമുള്ള അഭ്യര്‍ഥനയെ തുടര്‍ന്ന് നാലു തവണ ജില്ലാ ഭരണകൂടം പഞ്ചായത്ത് അധികൃതര്‍, ഇറിഗേഷന്‍, വനം വകുപ്പ്, റവന്യു വകുപ്പ്, മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം കലക്ടറേറ്റ് ഓഫിസില്‍ വിളിച്ചുചേര്‍ത്തിരുന്നു.
പഞ്ചായത്തുകള്‍ ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകള്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചതോടെയാണ് ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകള്‍ യോഗം  ചേര്‍ന്നു വൃക്ഷങ്ങള്‍ക്ക് നമ്പറിട്ടു പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ തയാറായത്.  പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഒരാഴ്ച മുന്‍പുതന്നെ നടപടികള്‍ ആരംഭിച്ചിരുന്നു.
 വൃക്ഷങ്ങള്‍ക്ക് നമ്പറിട്ട് ഏറ്റെടുക്കുന്നതിനു യോഗ്യരായ  ആളുകളില്‍ നിന്ന് ടെന്‍ഡര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒളവണ്ണ, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.
 മാമ്പുഴ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് അടിയന്തരമായി പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അഡ്വ. പി.ടി.എ റഹീം എം.എല്‍.എ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ടൂറിസം മന്ത്രിയുടെ നിര്‍ദേശാനുസരണം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതി തയാറാക്കി സംസ്ഥാന ടൂറിസം  വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാമ്പുഴ തീരം ഏറ്റെടുത്ത് ടൂറിസം വകുപ്പിനെ അറിയിക്കുന്ന പക്ഷം ഇവിടെ പ്രഭാതസവാരിക്ക് ഉതകുന്ന രീതിയിലുള്ള  നടപ്പാത, കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ പാര്‍ക്കുകള്‍ എന്നിവ നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒളവണ്ണ  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന മാമ്പുഴ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. വില്ലേജ് അധികൃതര്‍, പഞ്ചായത്ത് അംഗങ്ങള്‍, മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിയേറ്റെടുക്കല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ എ.എം ആശിഖ്, എം.കെ സുസ്മിത, ടി.കെ സൈറാബി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല, മാമ്പുഴ സംരക്ഷണ സമിതി  ഭാരവാഹികളായ ടി.കെ.എ അസീസ്, കെ.പി ആനന്ദന്‍, പി. കോയ, അനീഷ് പാലാട്ട്, കെ.പി അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago