അഴിമതി തടയാന്‍ നിലവിലെ നിയമങ്ങള്‍ അപര്യാപ്തം ജസ്റ്റിസ് ഉബൈദ്
ഷൊര്‍ണ്ണൂര്‍ : അഴിമതി തടയാന്‍ ഇപ്പോഴുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ഹൈക്കോടതി ജഡ്ജി പി.ഉബൈദ്. സമൂഹത്തില്‍ അഴിമതിക്കെതിരെ ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുളപ്പുള്ളി അല്അമീന് ലോ കോളജിലെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും അഴിമതിയും പൂര്‍ണ്ണമായി തടയാന്‍ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കുകയില്ല.
ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി ലഭ്യമാക്കാന്‍ സാധാരണക്കാര്‍ക്കു കൂടി നിയമപരിജ്ഞാനം ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് ഉബൈദ് ചൂണ്ടിക്കാട്ടി. അല്അമീന് എഡ്യുക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍ വീരാന്‍ഹാജി അദ്ധ്യക്ഷനായി. മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ആര് സുനു, കൗണ്‍സിലര്‍ വി.എം ഉണ്ണികൃഷ്ണന്, ഗവ.പ്ലീഡര്‍ മുഹമ്മദ് അന്‍സാര്‍, ട്രസ്റ്റ് സെക്രട്ടറി കെ.പി കമറുദ്ധീന്‍, ഡോ.മന്‍സൂര്‍, ഡോ.അഹമദ്ഇഖ്ബാല്, ഡോ.കെ.ഗീത, അഡ്വ.കെ.വി നാരായണന്, അഡ്വ.ഷിഹാബ് മേച്ചേരി, അഡ്വ.ഫരീദ അന്‍സാരി, പി.യഹ്യ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."