കൃഷിഭൂമിയില്‍ അമ്ലത്വം കൂടുന്നു: കേരളം ആശങ്കയില്‍
കാസര്‍കോട്: കൃഷിയിടങ്ങളിലെ മണ്ണുകളില്‍ അമ്ലത്വം വര്‍ധിച്ചുവരുന്നതായി ശാസ്ത്രജ്ഞര്‍. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം കാരണമാണ് മണ്ണില്‍ അമ്ലത്വം നിയന്ത്രണാധീതമായി വര്‍ധിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷത്തില്‍ ആകെ പെയ്യുന്ന മഴയുടെ 32 ശതമാനം മാത്രമാണ് ഇന്ന് കേരളത്തിന് ലഭിച്ചത്.
തുലാവര്‍ഷം ഉണ്ടാകുമോയെന്നു തന്നെ സംശയമുള്ളതായി ഗവേഷകര്‍ പറയുന്നു. ഒരുഡിഗ്രി ചൂട് വര്‍ധിക്കുന്നുവെങ്കില്‍ ആകെ ഉല്‍പാദനത്തിന്റെ ഏഴുശതമാനം കുറയുന്നുവെന്നുവേണം തിരിച്ചറിയാന്‍. മണ്ണിന്റെ പി.എച്ച് മൂല്യം 5.5 താഴെയാണ് അമ്ലത്വമെങ്കില്‍ ആ ഭൂമിയില്‍ കൃഷി അനുയോജ്യമല്ലെന്ന് തിരിച്ചറിയണം. കുമ്മായം പോലുള്ള വസ്തുക്കള്‍ മണ്ണില്‍ ചേര്‍ത്ത് അമ്ലത്വം കുറച്ചുകൊണ്ടുവന്നാല്‍ മാത്രമേ കൃഷിചെയ്യാനാകൂ. ഈ വിഷയം അത്യധികം ആശങ്കയോടെ തന്നെ കര്‍ഷകര്‍ കാണണമെന്ന് സി.പി.സി.ആര്‍.ഐ യുടെ കായകുളം മേഖലാ മേധാവി ഡോ. പി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട് സി.പി.സി.ആര്‍.ഐയുടെ സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിലെ കാല്‍സ്യത്തിന്റെ അളവും ഗണ്യമായി കുറഞ്ഞുവരികയാണ്. മണ്ണിലെ സൂക്ഷ്മ ജീവികള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ കാല്‍സ്യവും ഈര്‍പ്പവും ജൈവാംശവും നിലനിര്‍ത്തിയേ മതിയാകൂ. ജൈവവസ്തുക്കളെ മണ്ണില്‍ വിഘടിക്കാന്‍ സൂക്ഷ്മത അത്യാവശ്യമാണ്. കാല്‍സ്യവും മെഗ്നീഷ്യവും ഇന്നുമണ്ണില്‍ വളരെ കുറവാണ്. ഇത് വിളകളെ കാര്യമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിലെ 16 മൂലകങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ കുറവ് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. സിങ്ക്, ബോറോണ്‍ അഭാവം കാരണം തെങ്ങുകളെയാണ് കാര്യമായി ബാധിക്കുന്നത്. മണ്ണിന്റെ ഘടന തിരിച്ചറിയാന്‍ ടെസ്റ്റ് ചെയ്ത് ഹെല്‍ത്ത് കാര്‍ഡ് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."