HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് ഗാംബിയ പ്രസിഡന്റ്
backup
December 11 2016 | 04:12 AM
ബന്‍ജൂല്‍: ഗാംബിയയില്‍ ഈ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് യഹ്യ ജമ്മാഹ്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വീണ്ടും സുതാര്യമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1994ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത യഹ്യ ജമ്മാഹിനെതിരേ ഇത്തവണ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ അഡാമാ ബാരോ അട്ടിമറി ജയം നേടിയിരുന്നു. 40 ശതമാനം വോട്ടാണ് ബാരോ നേടിയത്. കഴിഞ്ഞ ആഴ്ച ജമ്മാഹ് തോല്‍വി സമ്മതിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പു ഫലം സ്വീകരിക്കാതിരിക്കുന്നതു ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് അഡാമാ ബാരോ കുറ്റപ്പെടുത്തി. അമേരിക്കയും ഘാനയുടെ അയല്‍രാജ്യമായ സെനഗലും ജമ്മാഹിന്റെ നടപടിയെ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."