HOME
DETAILS
MAL
അന്തര്‍ സര്‍വകലാശാല വോളി: എം.ജി പുറത്ത്
backup
December 11 2016 | 22:12 PM
പാലാ: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ പുരുഷ വോളി ബോള്‍ ചാംപ്യന്‍ഷിപ്പ് സെമിയില്‍ എം.ജി സര്‍വകലാശാലക്കു പരാജയം. ഭാരതിയാര്‍ സര്‍വകലാശാലയാണ് എം.ജിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 27-29, 16-25, 25-7, 25-19, 15-9. കുരുക്ഷേത്ര സര്‍വകലാശാലയാണ് ഫൈനലില്‍ ഭാരതിയാറിന്റെ എതിരാളികള്‍. പട്യാല പഞ്ചാബി യൂനിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണു കുരുക്ഷേത്ര ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 27-25, 25-14, 25-17. ഫൈനല്‍, ലൂസേഴ്‌സ് ഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."