HOME
DETAILS

അപ്പീല്‍ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച അഭിഭാഷകനെതിരേ അനേ്വഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍

  
backup
December 12 2016 | 01:12 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b1

കൊച്ചി: പത്തുവര്‍ഷത്തെ തടവിനുശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരനെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നു പറഞ്ഞ് അഭിഭാഷകന്‍ വഞ്ചിച്ച സംഭവം കേരള ബാര്‍ കൗണ്‍സില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
പരാതിയുടെ പകര്‍പ്പും കമ്മിഷന്‍ ഉത്തരവും കേരള ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ക്കും കമ്മിഷന്‍ അയച്ചുകൊടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ജോണ്‍സന്‍ (നമ്പര്‍ 7397) സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസിന്റെ ഉത്തരവ്. എറണാകുളം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ജോണ്‍സനെ പത്തുകൊല്ലത്തെ തടവിന് ശിക്ഷിച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പരാതിക്കാരന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ സമീപിച്ചു. വക്കീല്‍ഫീസായി 25,000 രൂപയും നല്‍കി. എന്നാല്‍ അഭിഭാഷകന്‍ തന്നെ ചതിച്ചെന്നാണ് പരാതിക്കാരന്‍ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം കേസു നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഹൈക്കോടതി കേസ് പരിഗണിക്കാത്തതാണെന്നും അഭിഭാഷകന്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. പരാതി ഗൗരവമേറിയതാണെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. താമസിച്ചെത്തുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണ്. തടവുകാരുടെ കാര്യത്തില്‍ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാനാണ് കോടതികള്‍ ശ്രമിക്കുന്നത.് 2011 ലാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വര്‍ഷം ആറ് കഴിഞ്ഞിട്ടും തടവുകാരന്‍ ജയിലില്‍ കഴിയുന്നു. കേസ് കോടതി പരിഗണിച്ചിട്ടില്ലെന്ന അഭിഭാഷകന്റെ വാദം അത്ഭുതകരമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago