മോദിയുടെ നീക്കം ഏകാധിപത്യത്തിലേക്ക്: ആനത്തലവട്ടം ആനന്ദന്‍
ചേര്‍ത്തല : പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് പ്രകടമാവുന്നതെന്ന് സി.ഐ.ടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന വ്യാജേന നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെയും ദ്രോഹിച്ച നടപടി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതും സ്വേഛാധിപത്യപരവുമാണ്.
ഹിന്ദുദേശീയത വളര്‍ത്തിയാണ് അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം നോട്ട് നിരോധനത്തെ ശക്തമായി വിമര്‍ശിച്ചു. വദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നല്‍കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച മോഡിയും കൂട്ടരും ജനങ്ങളുടെ അക്കൗണ്ടിലെ പണം പിടിച്ചുവയ്ക്കുകയാണ് ചെയ്തത്.
അതിലെ ജാള്യത മറയ്ക്കാനാണ് നോട്ട് നിരോധനവിദ്യ പ്രയോഗിച്ചത്. തന്മൂലം തൊഴിലും കൂലിയും ഇല്ലാത്ത അവസ്ഥയാണ് സംജാതമായത്. അതിനുള്ള നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ നല്‍കണം. സഹകരണ പ്രസ്ഥാനത്തെ തകര്‍ത്തും കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍.എസ്.എസുകാര്‍ തടയുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ഒത്താശചെയ്തത് ഫെഡറല്‍ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ആര്‍.എസ്.എസിന്റെ തോന്ന്യാസങ്ങള്‍ക്കെല്ലാം ബി.ജെ.പിക്കാര്‍ അടിയറവ് പറയുകയാണ്.
കേരളത്തില്‍ ജനക്ഷേമത്തിനും വികസനത്തിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ ചുവടുവയ്പ് നടത്തുമ്പോള്‍ തടയിടാനാണ് ബി.ജെ.പിയുടെ ശ്രമം. വര്‍ഗീയമായി തൊഴിലാളികളെ ഭിന്നിപ്പിച്ച് സംഘടിതശക്തി ഇല്ലാതാക്കാനും ശ്രമിക്കുന്നു. അതുവഴി യഥേഷ്ടം ജനദ്രോഹം നടത്താമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. ഇതിനെല്ലാം എതിരെ വര്‍ഗപരമായ ഐക്യം വളര്‍ത്തുകയാണ് പോംവഴിയെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."