HOME
DETAILS
MAL
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്: മന്മോഹനെ ചോദ്യം ചെയ്തേക്കും
backup
December 12 2016 | 01:12 AM
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ മുന്‍പ്രധാനമന്ത്രി മന്മോഹന് സിങിനെ സി.ബി.ഐ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ മുന്വ്യോമ സേനാ മേധാവി എസ്.പി ത്യാഗിയെ ചോദ്യം ചെയ്തപ്പോള്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന മൊഴി ലഭിച്ച സാഹചര്യത്തിലാണ് മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നത്. മന്മോഹന് സിങ്ങിന് പുറമെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായര്‍, മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്, മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ, മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരേയും ചോദ്യം ചെയ്തേക്കുമെന്നും വാര്‍ത്തയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."