HOME
DETAILS

വിലയിടിവ് തടയാന്‍ എണ്ണ ഉല്‍പാദനം കുറയ്ക്കുന്നു വിയന്നയില്‍ ഒപെക്, ഇതര രാജ്യങ്ങളുടെ സംയുക്ത ചര്‍ച്ച

  
backup
December 12 2016 | 02:12 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%89-2



ജിദ്ദ: എണ്ണ വിലയിടിവു തടയാന്‍ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനൊപ്പം പ്രതിദിനം 5.62 ലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കാന്‍ മറ്റു രാജ്യങ്ങളും തീരുമാനിച്ചു. വിയന്നയിലെ ഒപെക് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണു തീരുമാനം. ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 12 ലക്ഷം ബാരല്‍ കുറയ്ക്കാനാണു കഴിഞ്ഞമാസം അവസാനം തീരുമാനിച്ചത്. ഇതോടെ പ്രതിദിനം 17.62 ലക്ഷം ബാരലിന്റെ കുറവാണുണ്ടാകുക.
ആഗോള ഉല്‍പാദനത്തിന്റെ രണ്ടു ശതമാനം വരുമിത്. രണ്ടുവര്‍ഷമായി തുടരുന്ന എണ്ണ വിലയിടിവു പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന നിര്‍ണായക തീരുമാനമാണിതെന്നാണു വിലയിരുത്തല്‍. 15 വര്‍ഷത്തിനു ശേഷമുള്ള സംയുക്ത തീരുമാനമാണിത്. ഒപെക് തീരുമാനത്തെത്തുടര്‍ന്ന് ബാരലിന് 50 ഡോളറിനു മുകളില്‍ തുടരുകയാണ് എണ്ണവില. വില 50 ഡോളറില്‍ താഴേക്കു പോകാതെ പിടിച്ചുനിര്‍ത്തുകയാണ് ഉല്‍പാദക രാജ്യങ്ങളുടെ ലക്ഷ്യം. ഒപെക് ഇതര രാജ്യങ്ങള്‍ ആറുലക്ഷം ബാരല്‍ കുറയ്ക്കുന്നതു സംബന്ധിച്ച് സഊദി അറേബ്യയും റഷ്യയും തമ്മില്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ ധാരണയിലെത്തിയിരുന്നു.ഒപെക് ഇതര രാജ്യങ്ങളുമായി ധാരണയിലെത്തിയെന്നും അതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കുക മാത്രമേ ബാക്കിയുള്ളൂവെന്നും സഊദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഒപെക്കിനു പുറത്തുള്ള 12 രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്നതില്‍ പങ്കാളികളാകുമെന്നാണു പ്രതീക്ഷയെന്ന് ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍ക്കിന്‍ഡോ പറഞ്ഞു.
റഷ്യയ്ക്കു പുറമേ അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, ഒമാന്‍, മെക്‌സിക്കോ, സുദാന്‍, ബഹ്‌റൈന്‍, മലേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും വിയന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago