ആശുപത്രി ജീവനക്കാരിയുടെ ദുരൂഹമരണം; പ്രതിഷേധം ശക്തം
കുറ്റ്യാടി: സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ആതിരയുടെ ദുരൂഹമരണത്തില്‍ പ്രതിഷേധം ശക്തമായി. സംഭവത്തില്‍സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, ജനാധിപത്യമഹിളാ അസോസിയേഷന്‍, മണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റി, ബി.ജെ.പി എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും, പ്രതിഷേധ കൂട്ടായ്മയും നടത്തി.
സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, യുവതികള്‍ക്ക് വണ്ടി നല്‍കിയ വ്യക്തിയുടെ പങ്കും അന്വേഷിക്കണമെന്ന് മഹിളാഅസോസിയേഷന്‍ നേതാക്കളായ അജിതനടേമ്മല്‍, എന്‍.കെ ലീല, കമല എന്‍.പി, പ്രഭാസിനി, കെ.പി ചന്ദ്രി എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തിലെ ഗുഢാലോചന അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായിമ എസ് സഞ്ജിവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ സുരേഷ് അധ്യക്ഷനായി. ശ്രീജേഷ് ഊരത്ത്, പി.പി ദിനേശന്‍, സി.കെ രാമചന്ദ്രന്‍ സംസാരിച്ചു.
കുറ്റ്യാടി പൊലിസ് അസ്വാഭാവിക മരണത്തിനു കേസ്സെടുത്തു. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ക്രൈംഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി ജെയ്‌സണ്‍ എബ്രഹാം അന്വേഷിക്കുമെന്ന് കുറ്റ്യാടി സി.ഐ ടി സജീവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."