തണ്ണീര്‍ പന്തല്‍ കക്കം വെള്ളിത്തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു
നാദാപുരം: പാര്‍ശ്വഭാഗങ്ങള്‍ ഇടിഞ്ഞ്താണ് നാശോന്മുഖമായ തണ്ണീര്‍ പന്തല്‍ കക്കം വെള്ളി തോട് നാദാപുരം പുറമേരി വിലേജിലെ 100 കണക്കിന് ആളുകളുടെ കുടിനീര് സ്രോതസ്സാണ്. കടുത്ത വേനലിലും കനാല്‍ വെള്ളം കൊണ്ട് സമൃദ്ധമായഈ തോട് ഇപ്പോള്‍ ആഴം കുറഞ്ഞ് നശിച്ചു കൊണ്ടിരിക്കുകയാണ്.
തോട് സംരക്ഷിച്ച് കുടിവെള്ളം ഉറപ്പ് വരുത്തണമെന്നും കടുത്ത വരള്‍ച്ചയില്‍ നിന്നും കൃഷിഭൂമിയെ സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ട് വരികയാണ്. ഗ്രാമസഭാ തീരുമാനപ്രകാരം സ്ഥലം എം.എല്‍.എ ഇ.കെ വിജയന് മുഖാന്തിരം ജലസേചന മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അയച്ചെങ്കിലും ധനകാര്യാനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി യഥാര്‍ഥ്യമാകാതെ പോകുകയായിരുന്നു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നാട്ടുകാര്‍ ഒറ്റക്കെട്ടായി തോട് ശുചീകരിക്കുകയും വിവിധ സ്ഥലങ്ങളിലായി നാല് തടയണകള്‍ നിര്‍മിക്കുകയും ചെയ്തു. ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ വളണ്ടിയര്‍മാര്‍, ഗ്രാമി കലാവേദി പ്രവര്‍ത്തകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിചേര്‍ന്ന് നടത്തിയ ശുചീകരണയജ്ഞം നാടിന്റെ ഉത്സവമായി മാറി.
ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയ്ക്ക് വാര്‍ഡ് മെമ്പര്‍ ഹൈറുന്നിസ്സ, എ.കെ രവീന്ദ്രന്, പി മുനീര്‍ മാസ്റ്റര്‍, വി.കെ അനീഷ്, പി.എ റസ്സാഖ് മാസ്റ്റര്‍, പി.എ ലത്തീഫ് മാസ്റ്റര്‍, പുത്തലത്താം കണ്ടിഅമ്മത് ഹാജി, റീജമോളി എന്നിവര്‍ നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സഫീറ മുന്നാം കുനി, മെമ്പര്‍ വി.എ അമ്മത് ഹാജി എന്നിവര്‍ ശുചീകരണയജ്ഞം വിലിയിരുത്താന്‍ എത്തിച്ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."