ലോകമെങ്ങും നബിദിനാഘോഷം
ലണ്ടന്‍: അഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകന്റെ ജന്മദിനം ലോകമെങ്ങും ആഘോഷിച്ചു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പൊതു അവധിയായിരുന്നു. അമേരിക്കയില്‍ പള്ളികളും ഓഡിറ്റോറിയങ്ങളിലും മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷം നടന്നു.
വാഷിങ്ടണ്‍ ഡി.സിയിലെ ഡിയാനെഡ് സെന്ററിലായിരുന്നു മുഖ്യ പരിപാടികള്‍. വംശീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലിസ് സുരക്ഷ നല്‍കി. ബ്രിട്ടനില്‍ നബിദിന റാലികള്‍ നടന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും മഞ്ഞും വകവയ്ക്കാതെ നിരവധി പേര്‍ റാലിയില്‍ അണിനിരന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും മറ്റും മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചു. യുദ്ധം രൂക്ഷമായ യമനിലെ സന്‍ആ സ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു.
ലിബിയയിലെ ബന്‍ഗാസി, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ഈജിപ്ത്, തുര്‍ക്കിയിലെ ബുസ്‌റ, ഫലസ്തീനിലെ നബ്‌ലസ്, പാകിസ്താനിലെ വിവിധ പ്രദേശങ്ങള്‍, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."