HOME
DETAILS
MAL
മന്ത്രിസ്ഥാനം; എന്‍.സി.പിയില്‍ തര്‍ക്കം മുറുകുന്നു
backup
May 22 2016 | 18:05 PM
തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയില്‍ എന്‍.സി.പിയുടെ മന്ത്രി ആരാകുമെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം. കേരളത്തിന്റെ ചുമതലയുള്ള എന്‍.സി.പി നേതാവ് പ്രഫുല്‍പട്ടേല്‍ സംസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എന്‍.സി.പിക്ക് ആകെയുള്ള രണ്ട് എം.എല്‍.എമാരായ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
സമവായശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രണ്ടര വര്‍ഷം വീതം രണ്ടുപേരും മന്ത്രിസ്ഥാനം പങ്കുവയ്ക്കട്ടെ എന്ന നിര്‍ദേശം ഉയര്‍ന്നു.
എന്നാല്‍ ആര് ആദ്യം മന്ത്രിയാകണമെന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായി കൂടിയാലോചിച്ച് മന്ത്രിയെ പ്രഖ്യാപിക്കാമെന്ന തീരുമാനത്തില്‍ യോഗം പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."