യാചക മാഫിയയ്ക്കും ലഹരിക്കുമെതിരേ കൊട്ടപ്പുറത്ത് ജനകീയ കൂട്ടായ്മ
പുളിക്കല്‍: ലഹരിക്കും യാചക മാഫിയക്കുമെതിരേ കൊട്ടപ്പുറത്ത് ജനകീയ കൂട്ടായ്മ രംഗത്ത്. പ്രദേശത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടക്കുന്നുവെന്ന പരാതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാട്ടുകാരുടെ യോഗം ചര്‍ച്ച ചെയ്തു.
യാചകമാഫിയയും രാത്രി മോഷണങ്ങളും തടയുന്നതിനായി സന്നദ്ധ സംഘടനകള്‍, മതസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ നേതൃത്തില്‍ ജാഗ്രതാസമിതി രൂപീകരിച്ചു. ആരാധനാലയങ്ങള്‍, ക്ലബുകള്‍, കലാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ട ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ലഹരി വില്‍പന നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ പറഞ്ഞു.
ഹരിത സാംസ്‌കാരിക വേദി ഉപദേശകസമിതി ചെയര്‍മാന്‍ പി മോയുട്ടി മൗലവി അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുല്ല മാസ്റ്റര്‍, എസ്.കെ.എസ്.എസ്.എഫ്, മേഖല സക്രട്ടറി സലാം കൊട്ടപ്പുറം, ബഷീര്‍ കൈനാടന്‍, ഷരീഫ് പാലാട്ട്, പി.വി നിസാര്‍, പി.ടി ഹിബത്തുള്ള, എം.പി ദിനേഷന്‍, എം.കെ അഹമ്മദ് കുട്ടി, പി.വി ആസിഫ്, സി സൈനുദ്ദീന്‍, പി അബ്ദുല്‍ മജീദ്, പി.ടി ഫൈസല്‍ തുടങ്ങിയവര്‍ വിവിദ സംഘടന പ്രതിനിധികളായി സംസാരിച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് പുളിക്കല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലഹരി വില്‍പന നടക്കുന്നതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുളിക്കല്‍ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."