കളിയാരവത്തിന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു
കോഴിക്കോട്: കാല്പന്തുകളിയിലെ സുവര്‍ണ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ കളിയാരവത്തിന്റെ ആവേശം. യൗവനകാലത്ത് വലയിലേയ്ക്ക് തൊടുത്ത് വിട്ട ഗോളുകളും സൗഹൃദത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും പാരമൗണ്ട് ടവറിലെ മുറിയെ പുല്മൈതാനമാക്കി. കാലിക്കറ്റ് യൂനിവേഴ്സിറ്റി എക്സ് ഫുട്ബോളര് അസോസിയേഷന്റെ(സി.യു.ഇ.എഫ്.എ) ആഭിമുഖ്യത്തിലാണ് പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നത്. യൂനിവേഴ്സിറ്റി ഫുട്ബോള്‍ താരങ്ങളായിരുന്ന കെ.കെ ബാലകൃഷ്ണന്, എം. മോഹന്‍ദാസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും കളിക്കളത്തിലെ സഹകരണവും പരസ്പര വിശ്വാസവും ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ സന്തോഷകരമായ കുടുംബജീവിതം സാധ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.യു.ഇ.എഫ്.എ പ്രസിഡന്റ് സി.പി.എം ഉസ്മാന് കോയ അധ്യക്ഷനായി. യൂനിവേഴ്സിറ്റി പ്രോ വി.സി പ്രഫ. കെ. മോഹന്‍, കെ. അബൂബക്കര്‍, കമാല്‍ വരദൂര്‍, ടി.എം അബൂബക്കര്‍, കെ.പി സേതുമാധവന്, വിക്ടര്‍ മഞ്ഞില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."