മതസൗഹാര്‍ദ്ദത്തിന് പ്രവാചക സന്ദേശം
ഉള്‍ക്കൊള്ളണം: അഡ്വ. ജയശങ്കര്‍
ആലപ്പുഴ: മതങ്ങള്‍ തമ്മില്‍ സ്പര്‍ധ നിലനില്‍ക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന് പ്രവാചക സന്ദേശം അനിവാര്യമായിരിക്കുകയാണെന്ന് പ്രമുഖ രാഷ്ട്രീയ മാധ്യമ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
സംഘ്പരിവാര്‍ ആശയം പ്രചരിപ്പിക്കാനുള്ള ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പ്രവാചക സന്ദേശത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നബിദിനത്തോടനുബന്ധിച്ച് തൃക്കുന്നപ്പുഴ പാനൂര്‍ മുസ്്‌ലിം ജമാഅത്ത്, പാനൂര്‍ മദ്രസത്തുല്‍ ബദ് രിയ്യ , പി. ടി. എ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഡ്വ. ജയശങ്കര്‍. പി. ടി. എ പ്രസിഡന്റ് സുബൈര്‍ അണ്ടോളില്‍ അധ്യക്ഷത വഹിച്ച സമ്മേളനം ജമാഅത്ത് പ്രസിഡന്റ് എം. സഹില്‍ വൈലിത്തറ ഉദ്ഘാടനം ചെയ്തു. കെ. കെ. എം സലിം ഫൈസി ദുആയ്ക്ക് നേതൃത്വം നല്‍കി. അയൂബ് മന്നാനി കൊല്ലം ഉദ്‌ബോധന പ്രസംഗം നടത്തി. പാലത്തറ ഖത്തീബ് യു. എ. വാഹിദ് ദാരിമി അനുമോദന പ്രസംഗം നടത്തി. ജമാഅത്ത് ട്രഷറര്‍ എ. ഷഫീഖ് അറഫ സമ്മാനവിതരണവും വൈസ് പ്രസിഡന്റ് എ. ഹനീഫ കുന്നുതറ സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. നവാസ് എച്ച് പാനൂര്‍ സ്വാഗതവും എം. ഇസ്മയില്‍ കുഞ്ഞ് നന്ദിയും പറഞ്ഞു. മദ്രസ പൊതുപരീക്ഷയില്‍ സംസ്ഥാനതല റാങ്ക് ജേതാക്കളെയും പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ത്ഥികളെയും സമ്മേളനത്തില്‍ ട്രോഫികളും സമ്മാനങ്ങളും നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."