HOME
DETAILS
MAL
ലോധ റിപ്പോര്‍ട്ട്: ബി.സി.സി.ഐ നല്കിയ ഹരജിയില്‍ വിധി ഇന്ന്
backup
December 14 2016 | 21:12 PM
ന്യൂഡല്‍ഹി: ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ബി.സി.സി.ഐ നല്കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ഇന്നത്തേക്ക് മാറ്റി. നാളെ കോടതി ശൈത്യ കാല ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് തീര്‍പ്പുണ്ടായേക്കും.
നേരത്തെ ഡിസംബര്‍ അഞ്ചിന് ഹരജിയില്‍ വിധി പ്രസ്താവിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടു തവണ കോടതി വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കോടതിക്ക് മുന്നില്‍ നിരവധി കേസുകള്‍ വേറെയുണ്ടെന്നും ബി.സി.സി.ഐയുടെ വാദം മാത്രമല്ല കേള്‍ക്കാനുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."