ക്രിസ്മസ്-പുതുവത്സര ഖാദിമേളയ്ക്ക് തുടക്കമായി
കോഴിക്കോട്: സര്‍വോദയ സംഘത്തിന്റെ കോഴിക്കോട് മിഠായിതെരുവിലുള്ള ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില്‍ ക്രിസ്മസ്-പുതുവത്സര വിപണന മേളയ്ക്കു തുടക്കമായി. വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ കോട്ടണ്‍ ഖാദി വസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ബംഗാളില്‍നിന്നുള്ള ഡാക്കാ മസ്ലിന്‍ ഷര്‍ട്ട്പീസുകളാണു മേളയിലെ പ്രധാന ആകര്‍ഷണം. മീറ്ററിന് 200 മുതല്‍ 800 രൂപവരെയാണു വില. കോട്ടണ്‍ സാരികള്‍, ദോത്തികള്‍, വിവിധതരം ലുങ്കികള്‍, ബെഡ്കവറുകള്‍, മേത്തരം ഉന്നത്തില്‍ നിര്‍മിച്ച കിടക്കകള്‍, കൂവപ്പൊടി, നാടന്‍ നന്നാറി സര്‍ബത്ത്, തേന്‍, അവില്‍ മുളയരി തുടങ്ങി ആയിരക്കണക്കിനു ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍, ലതര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും മേളയിലുണ്ട്. 14 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ഫര്‍ണിച്ചര്‍ ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം കിഴിവും ലഭിക്കും.
മേള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ ഉദ്ഘാടനം ചെയ്തു. സര്‍വോദയ സംഘം വൈസ് പ്രസിഡന്റ് പി. വിശ്വന്‍ അധ്യക്ഷനായി. പി. അനില്‍, എം.കെ ശ്യാംപ്രസാദ്, ടി. ഷൈജു സംസാരിച്ചു. ബഷീര്‍ കാരാടന്‍ ആദ്യ വില്‍പന സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."