ജില്ലയില്‍ 272കുളങ്ങള്‍ നന്നാക്കാന്‍ എസ്റ്റിമേറ്റ്
പാലക്കാട്: ഇനിയൊരു കടുത്തവേനല്‍ ചൂട് താങ്ങാനാവില്ലെന്ന തിരിച്ചറിവില്‍ മണ്ണ് ജല സംരക്ഷണത്തിന് ജില്ലയില്‍ വിപുല പദ്ധതികള്‍ നടപ്പാക്കുന്നു. എട്ടു നിയോജക മണ്ഡലങ്ങളിലായി 22 പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജലസമൃദ്ധിയിലൂടെ ഭക്ഷ്യസുരക്ഷ എന്നാണ് പദ്ധതിയുടെ പേര്. കുളങ്ങളും, കിണറുകളും നവീകരിക്കുന്നതിലൂടെ മണ്ണ് സംരക്ഷണവും ലക്ഷ്യമിടുന്നതാണ് പദ്ധതി.
ജില്ലയില്‍ 272കുളങ്ങള്‍ നന്നാക്കാനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് നല്‍കി. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ 56കുളങ്ങള്‍ നന്നാക്കാന്‍ അനുമതി ലഭിച്ചു. 15.67കോടിരൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 27 കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. 39 കുളങ്ങളുടെ നവീകരണത്തിന് ഗുണഭോക്തൃകമ്മിറ്റി രൂപീകരിച്ചു. ചിറ്റൂര്‍ ബ്ലോക്കില്‍ 12, പാലക്കാട് എട്ട്, കൊല്ലങ്കോട്‌നാല്, മലമ്പുഴയില്‍ ഒന്‍പത്, കുഴല്‍മന്ദത്ത് 12, മണ്ണാര്‍ക്കാട്1 1 എന്നിങ്ങനെയാണ് കുളങ്ങള്‍ നവീകരിക്കുന്നത്.
തച്ചമ്പാറ പഞ്ചായത്തില്‍ കിരാതമൂര്‍ത്തി അമ്പലക്കുളം(പുത്തന്‍കുളം) 26,24000രൂപ ചെലവാക്കി നവീകരണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടന്നു. ഇതിലൂടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന 30 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. മാത്രമല്ല, 50 ഏക്കര്‍ കൃഷിക്ക് ജലസേചനം നടത്താനും കഴിയും. മത്സ്യകൃഷി ചെയ്യാനുംകഴിയും.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും മണ്ണ്‌സംരക്ഷണ ഓഫിസര്‍ കണ്‍വീനറുമായുള്ള ഗുണഭോക്തൃ കമ്മിറ്റിയാണ് കുളങ്ങളുടെ നവീകരണപ്രവൃത്തി നടത്തുന്നത്. 95 ശതമാനം തുക സര്‍ക്കാരും അഞ്ചു ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്.
14,800 പൊതുകുളങ്ങളും 35,000ത്തോളം സ്വകാര്യകുളങ്ങളുമടക്കം 50000 ത്തിലധികം കുളങ്ങളും കിണറുകളുമായി ജലസ്രോതസ്സുകളും ജലസംഭരണികളും ജില്ലയിലുണ്ടെന്നാണ് ജലസേചനവകുപ്പിന്റെ കണക്ക്. നെല്‍പാടങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായി ക്രമാതീതമായി കുളങ്ങളും കിണറുകളും നികത്തുകയാണ്. ഗുരുതര സ്ഥിതിവിശേഷമാണ് ഇതിലൂടെ ജില്ല അഭിമുഖീകരിക്കുന്നത്.
പ്രശ്‌നത്തിന്റെ കാഠിന്യം മനസ്സിലാക്കി വിവിധ പഞ്ചായത്തുകള്‍ കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
തൊഴിലുറപ്പ്പദ്ധതി തൊഴിലാളികളെ കാര്യക്ഷമമായി ഉപയോഗിച്ച് ചില പഞ്ചായത്തുകള്‍ കിണറുകളും കുളങ്ങളും സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."