നികുതി വ്യവസ്ഥ ഭയാനകം: ഇ.പി
കണ്ണൂര്‍: നിലവിലുള്ള നികുതി വ്യവസ്ഥ സംസ്ഥാനത്തെ വ്യാപാരികളെ ഭയപ്പെടുത്തുന്നതാണെന്ന് ഇ.പി ജയരാജന് എം.എല്‍.എ. അമാനി ഓഡിറ്റോറിയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വില്‍പ്പന നടത്തുന്ന വസ്തുവിനെ ആശ്രയിച്ചു നിര്‍ണയിക്കുന്ന നികുതി മാത്രമായിരിക്കണം വ്യാപാരികളില്‍ നിന്നു പിരിച്ചെടുക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തുള്ളത് തെക്കും വടക്കും നടന്നുള്ള നികുതി പിരിവാണ്. നികുതിഘടനയിലും നികുതി പിരിവിലും കാലോചിതമായ പരിഷ്കാരവും ഘടനാപരമായ മാറ്റവും അനിവാര്യമാണെന്നും ഇ.പി ജയരാജന് പറഞ്ഞു.
കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി വി കണ്ണന്, സംസ്ഥാന പ്രസിഡന്റ് കെ ഹസ്സന് കോയ, സംസ്ഥാന സെക്രട്ടറി സി.എച്ച് ആലിക്കുട്ടി, എം നസീര്‍, കെ.എം നാസറുദ്ദീന്‍, കമലാലയം സുകു, പി.പി ഹംസഹാജി, ജോര്‍ജ് ജോസഫ്, നജ്മുദ്ദീന് ആലുംമൂട്, വി സുനില്‍ കുമാര്‍, കിദര്‍ മുഹമ്മദ്, നിജാം ബാഷി, വര്‍ക്കല സുരേഷ്, സി.വി ജോളി, അഹമ്മദ് പരിയാരം, സി ബുഷ്റ, അബ്ദുല്‍ സലാം, ഇജോ വി ജോസ്, പി.എ ദേവസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."