മുന്‍ഗണനാ ലിസ്റ്റ് അപാകത: പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി
പേരാമ്പ്ര: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹരായവര്‍ കടന്നു കൂടിയതായ പരാതിയെ തുടര്‍ന്ന് താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ . രണ്ടായിരത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീടും, അത്യാധുനിക സംവിധാനങ്ങളും നിലവിലുള്ളവരാണ് പരിശോധിച്ചവരില്‍ മിക്കവരും . റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും അനര്‍ഹരായവര്‍ പുറത്തായതിനെ തുടര്‍ന്ന് ഉയര്‍ന്ന പരാതി പരിഗണിച്ചാണ് അന്വേഷണം നടത്തിയത്.
മരുതേരി , പുറ്റംപൊയില്‍, കൈതക്കല്‍ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം റേഷനിംഗ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അനര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുമെന്ന് റേഷനിംഗ് ഓഫിസര്‍ അറിയിച്ചു.
ഇതിനിടെ നിത്യരോഗികളും മാനസിക ബുദ്ധിമാന്ദ്യമുളളവര്‍ ഉള്‍പ്പെടെ ധാരാളം കുടുംബങ്ങള്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."