വലമ്പൂരില്‍ വീട്ടുകാരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു
മങ്കട: അങ്ങാടിപ്പുറം വലമ്പൂരില്‍ സി.പി.എം നേതൃത്വത്തില്‍ കുടുംബത്തെ രാത്രി വീട്ടില്‍കയറി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പെരിന്തല്‍മണ്ണ പൊലിസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ പരുക്കേല്‍പ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ ഐ.പി.സി 341, 323, 448, 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്സ്.
വലമ്പൂര്‍ സ്വദേശികളായ ബോക്സ് എന്നുവിളിക്കുന്ന ഇര്ഷാദലിക്കും കണ്ടാലറിയാവുന്ന മറ്റൊരാള്ക്കുമെതിരേയാണ് വലമ്പൂര്‍ ഉള്ളാട്ടുവീട്ടില്‍ സെയ്തലവിയുടെ ഭാര്യ സുഹ്റ(42) യുടെ പരാതിയില്‍ കേസെടുത്തത്.
ശനിയാഴ്ച രാത്രി 7.45ഓടെ രണ്ടുപേര്‍ മകനെ അന്വേഷിച്ചു വീട്ടിലെത്തുകയും തന്നെയും ഭര്‍ത്താവ് സെയ്തലവി, മകള്‍ ഫര്‍സീന എന്നിവരെയും മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. പരുക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."