ലഹരിക്കെതിരേയുള്ള ക്യാംപയിന് സമാപന സമ്മേളനം
പെരിന്തല്‍മണ്ണ: മദ്യ മയക്കുമരുന്ന് വിപത്തിനെതിരെ പെരിന്തല്‍മണ്ണ നഗരസഭയിലെ 14 മഹല്ലുകളും ആചരിച്ച 45 ദിവസത്തെ 'ലഹരിക്കെതിരെ കൈകോര്‍ക്കാം' ക്യാംപയിന്റെ സമാപന സമ്മേളനവും ജാഗ്രതാ സമിതികളുടെ പ്രഖ്യാപനവും നാളെ വലിയങ്ങാടി ജുമാമസ്ജിദ് അങ്കണത്തില്‍ നടത്താന്‍ സുന്നി മഹല്ല് ഫെഡറേഷന് മുനിസിപ്പല്‍ കമ്മറ്റി യോഗം തീരുമാനിച്ചു. സമ്മേളനം ഏലംകുളം ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്, എസ്.എം.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ്, എക്സൈസ് വകുപ്പ് സംസ്ഥാന ജോ.കമ്മിഷണര്‍ പി.ജയരാജ്, ലൈസന് ഓഫിസര്‍ ബി.ഹരികുമാര്‍,എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജന.സെക്രട്ടറി കെ.രാമകൃഷ്ണന്,കെ.സൈതുട്ടി ഹാജി, അബ്ദുഷുക്കൂര്‍ മദനി, മുഹമ്മ ദലിഫൈസി അമ്പലക്കടവ്, എം.ടി.കുഞ്ഞുട്ടി ഹാജി, എം.ടി.അബൂബ ക്കര് ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും.
എം.ടി.മൊയ്തീന്‍കുട്ടി ദാരിമി പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ പാതായ്ക്കര അധ്യക്ഷനായി. ക്യാംപയിന് ജന.കണ്‍വീനര്‍ ഷക്കീര്‍ ആലിക്കല്‍ സ്വാഗതവും ജന.സെക്രട്ടറി സി.എം.അബ്ദുള്ളഹാജി നന്ദിയും പറഞ്ഞു. മൊയ്തീന്‍കുട്ടി ദാരിമി, എം.ടികുഞ്ഞി മൊയ്്തീന്‍ മാസ്റ്റര്‍, വരിക്കോടന്‍ ഹനീഫ, വി.സി.അബ്ദുറഹ്മാന്, വി.ഹംസമൗലവി, ഉമര്‍ കാരാട്ടില്‍, ഇ.കെ.ഉണ്ണീന്‍കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."