വറ്റിയ കോളില്‍ മത്സ്യബന്ധനം സജീവമായി
ചങ്ങരംകുളം: മേഖലയിലെ കോള്‍പടവുകളില്‍ വെള്ളം വറ്റിയതോടെ കായല്‍ മത്സ്യബന്ധനം സജീവമായി.
ചെറവല്ലൂര്‍ തെക്കേക്കെട്ട്, മാക്കാലി കടുക്കുഴി തുടങ്ങിയ പാടശേഖരങ്ങളില്‍ ദിവസവും നിരവധി പേരാണ് മത്സ്യം പിടിക്കുന്നതിനും കാണാനുമായി എത്തുന്നത്. നോട്ട് പ്രതിസന്ധി മൂലം ദുരിതത്തിലായ നാട്ടിന്‍പുറങ്ങളില്‍ നിന്നും ജോലിയുടെ കുറവ് മൂലം നിരവധി ആളുകളാണ് ഈ മേഖലയിലേക്ക് കടന്ന് വന്നിരിക്കുന്നത്.
പലരും ഇത് ഉപജീവനമായാണ് കാണുന്നത്. ഇവിടെ നിന്ന് പിടിക്കുന്ന മത്സ്യത്തെ വാങ്ങാനും അയല്‍ ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നുï്. കോരുവല ഉപയോഗിച്ചും ചൂïല്‍ ഉപയോഗിച്ചുമാണ് മത്സ്യബന്ധനം നടത്തുന്നത്. കട്ടള, രോഹു, ബ്രാല്‍, കടു, കല്ലുത്തി തുടങ്ങിയ മീനുകളാണ് ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനത്തിന് ആശ്വാസമായിരിക്കുകയാണ് കോള്‍ മേഖലയിലെ മത്സ്യബന്ധനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."