HOME
DETAILS
MAL
അബ്ദുല്‍ ഖാദര്‍ വധം: പ്രതിയെ രക്ഷപ്പെടുത്താനുപയോഗിച്ച കാര്‍ പിടിയില്‍
backup
December 16 2016 | 05:12 AM
ബോവിക്കാനം: പൊവ്വലിലെ അബ്ദുല്‍ ഖാദറി(20)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന കാര്‍ പിടിയില്‍. സംഭവത്തിനു ശേഷം മുഖ്യപ്രതി നസീറിനെ രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ അറസ്റ്റിലായ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ആദൂര്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ പിടികൂടിയത്. മുഖ്യപ്രതിയെ കര്‍ണാടകയിലേക്കു രക്ഷപെടാന്‍ സഹായിച്ചതിനു അഷ്റഫ്, ഫാറൂഖ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
മുഖ്യപ്രതി മുതലപ്പാറയിലെ നസീര്‍, ബാലനടുക്കത്തെ സാലി, കലാം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ സുനൈഫ് എന്നയാളാണ് ഇനി പിടിയിലാകാനുള്ളത്. ഈ മാസം ഒന്നിനു വൈകുന്നേരം ബോവിക്കാനം ടൗണില്‍ വച്ചാണ് അബ്ദുല്‍ ഖാദര്‍ കൊലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."