പോളിടെക്നിക് വിദ്യാര്‍ഥിക്ക് റാഗിങ്: ഏഴു വിദ്യാര്ഥികള്ക്കെതിരേ കേസ്
കോട്ടയം: നാട്ടകം ഗവ.പോളിടെക്നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങിനു വിധേയരാക്കിയ ഏഴ് സീനിയര്‍ വിദ്യാര്ഥികള്ക്കെതിരേ പൊലിസ് കേസെടുത്തു.
പോളിടെക്നിക് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശിയാണ് റാഗിങിന് വിധേയനായത്. സംഭവത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിതിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്, ജയപ്രകാശ് എന്നിവര്‍ക്കെതിരേയാണ് ചിങ്ങവനം എസ്ഐ.എം.എസ് ഷിബു കേസെടുത്തത്. പ്രതികളായ ഏഴു പേരെയും കോളജില്‍ നിന്നു സസ്പെന്റ് ചെയ്തു.
കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.പോളിടെക്നിക് കോളജിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ എത്തിച്ച ശേഷം പൂര്‍ണ നഗ്നനാക്കി, അന്‍പത് പുഷ് അപ്പും, നൂറു സിറ്റപ്പിനും വിധേയനാക്കി.
തുടര്‍ന്നു വിദ്യാര്‍ഥിയെ ബാത്ത്റൂമില്‍ മണിക്കൂറുകളോളം വെള്ളം തലയില്‍ ഒഴിച്ചു നിര്‍ത്തുകയും ചെയ്തു.
അടുത്ത ദിവസം ശരീരവേദനയും പനിയും അനുഭവപ്പെട്ട വിദ്യാര്‍ഥി എറണാകുളത്തെ വീട്ടിലേക്കു പോകുകയായിരുന്നു. തുടര്‍ന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ഥി ചികിത്സ തേടി.
ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴിയെടുത്ത ചേരാനെല്ലൂര്‍ പൊലിസ് സംഭവത്തില്‍ കേസെടുത്തു.
തുടര്‍ന്നു കേസ് ചിങ്ങവനം പൊലിസിനു കൈമാറി. വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാഗിങ് വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."