HOME
DETAILS
MAL
കരിങ്കല്‍പ്പൊടി വിതറി മണല്‍ കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
backup
December 16 2016 | 23:12 PM
ബദിയഡുക്ക: കരിങ്കല്പൊടിയെന്ന വ്യാജേന കടത്തിയ മണല്‍ പിടികൂടി. ലോറി ഡ്രൈവര്‍ ഉപ്പള ബേക്കൂര്‍ സ്വദേശി അബ്ബാസിനെ (46) അറസ്റ്റു ചെയ്തു. മണലിനു മുകളില്‍ കരിങ്കല്‍ പൊടിവിതറിയായിരുന്നു കടത്ത്.
കര്‍ണാടക ബി.സി റോഡ് നെല്ക്കാറില് നിന്നു കാസര്‍കോട്ടേക്ക് കടത്തുന്നതിനിടെയാണു മണല്‍ കടത്തു പിടിച്ചത്. കരിങ്കല്പ്പൊടിയാണെന്നു കരുതി പെര്‍ള ചെക്ക് പോസ്റ്റ് അധികൃതര്‍ 1160 രൂപ നികുതിയും വാങ്ങിയിരുന്നു.
എന്നാല്‍ പിന്നീട് സംശയം തോന്നി ബദിയടുക്ക പൊലിസ് പിന്തുടര്ന്നു പരിശോധിച്ചപ്പോഴാണ് കരിങ്കല്‍ പൊടിയുടെ അടിഭാഗത്ത് മണല്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ മണല്‍ കടത്തു വ്യാപകമായി നടക്കുന്നുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഫിലിപ് തോമസ്, മനു എന്നിവര്‍ ബൈക്കില്‍ പിന്തുടര്ന്നാണ് മണല്‍ കടത്തു ടികൂടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."