കറന്‍സി രഹിത രാജ്യമാക്കല് അസാധ്യം: ഹസന്
കണ്ണൂര്‍: ഇന്ത്യപോലുള്ള വികസ്വര രാഷ്ട്രത്തെ കറന്‍സിരഹിത രാജ്യമാക്കാനുള്ള നടപടി അസാധ്യവും അപ്രായോഗികവുമാണെന്ന് എം.എം ഹസന്. ജനശ്രീ ജില്ലാ നേതൃത്വ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണവേട്ട ലക്ഷ്യമാക്കി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ ഇപ്പോള്‍ കറന്‍സി രഹിത രാജ്യമാക്കാനാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മറ്റൊരു ഭ്രാന്തന് നിലപാടാണ്. കറന്‍സിയില്ലാത്ത ദുരിതപൂര്‍ണമായ അവസ്ഥയായാല്‍ വിനിമയത്തിനും പ്രാകൃത യുഗത്തില്‍ എന്നപോലെ ബാര്‍ട്ടര്‍ സമ്പ്രദായം സ്വീകരിക്കേണ്ടിവരുമെന്നും ഹസന് പറഞ്ഞു.
ജില്ലാ ചെയര്മാന് ചന്ദ്രന് തില്ലങ്കേരി അധ്യക്ഷനായി. നിയുക്ത ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിക്കു സ്വീകരണം നല്കി. സംസ്ഥാന സെക്രട്ടറി ബി.എസ് ബാലചന്ദ്രന്, കൊല്ലം പണിക്കര്‍, എം രത്നകുമാര്‍, കെ.വി ഫിലോമിന, വി.എന്‍ എരിപുരം, സുമിത്രാ ഭാസ്കരന്, സി മോഹനന്, ബാലന് പടിയൂര്‍ സംസാരിച്ചു.
ഹരിതകേരളം പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യോഗം തിരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."