കലയും സാഹിത്യവും മാനവികതയുടെ ഭാഗം: ബക്കര്‍ മേത്തല
വെള്ളാങ്ങല്ലൂര്‍: കലയും സാഹിത്യവും മാനവികതയുടെ ഭാഗമാണെന്ന് കവി ബക്കര്‍ മേത്തല പറഞ്ഞു. നബിദിനാഘോഷത്തിന്റെ ഭാഗമായി കരൂപ്പടന്ന പള്ളി നട പൗരസമിതി മന്‍സിലുല്‍ ഹുദാ മദ്‌റസ അങ്കണത്തില്‍ നടത്തിയ സൗഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലയും സാഹിത്യവും ജനജീവിതവുമായി ബന്ധപ്പെട്ട ശക്തമായ മാധ്യമമാണെന്നും കലയുടെ സര്‍ഗാത്മകതയില്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. അയ്യൂബ് കരൂപ്പടന്ന അധ്യക്ഷനായി. എസ്.എന്‍.ഡി.പി.യോഗം ഡയറക്ടര്‍ യുധി മാസ്റ്റര്‍, വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖത്തീബ് കെ.പി സൈനുദ്ധീന്‍ ഫൈസി, പി.കെ.എം അഷറഫ്, എ.എം ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. കാട്ടൂര്‍ റഷീദിന്റെ നേതൃത്വത്തില്‍ ബദ്‌രിയ സംഘത്തിന്റെ ദഫ്മുട്ടും കരൂപ്പടന്ന റഹ്മത്ത് സംഘത്തിന്റെ കോല്‍ക്കളിയും നടന്നു. കരൂപ്പടന്ന മന്‍സിലുല്‍ ഹുദാ മദ്‌റസയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതിരിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍ മഹല്ല് ചെയര്‍മാന്‍ കായംകുളം മുഹമ്മദ്, വൈസ് പ്രസിഡന്റ് പി.എം അബ്ദുല്‍ ഗഫൂര്‍ ഹാജി, പ്രസിഡന്റ് സി.ഐ അബ്ദുല്‍ അസീസ് ഹാജി, സെക്രട്ടറി എം.എസ് മുഹമ്മദാലി, പ്രവാസി സംഘടനാ ഭാരവാഹികളായ റഹീം എടപ്പുള്ളി, ടി.കെ ജമാലുദ്ധീന്‍, കെ.ബി അഷറഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."