HOME
DETAILS

മുത്വലാഖ്: നിയമം വേണമെന്ന് ഹൈക്കോടതി

  
backup
December 17 2016 | 00:12 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d

കൊച്ചി: രാജ്യത്ത് മുത്വലാഖ് നിയന്ത്രിക്കാന്‍ നിയമമുണ്ടാക്കണമെന്നും വിവാഹമോചനത്തിന് ഏകീകൃതനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹൈക്കോടതി. മുത്വലാഖിലൂടെ ബന്ധം വേര്‍പെടുത്തിയിട്ടും പാസ്‌പോര്‍ട്ടില്‍ നിന്ന് ജീവിതപങ്കാളിയുടെ പേര് മാറ്റാന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ തയാറാകുന്നില്ലെന്ന ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഖുര്‍ആന്‍ അനുശാസിക്കുന്ന മുത്വലാഖ് പവിത്രവും നീതിപൂര്‍വവുമായ നടപടിയാണെന്നു ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഖുര്‍ആന്‍ പ്രകാരമുള്ള മുത്വലാഖ് മൂന്നുമാസം സാവകാശം നല്‍കി വിവാഹമോചനം സാധ്യമാക്കുന്ന രീതിയാണ്. ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത് അനുരഞ്ജനത്തിനുള്ള അവസരം നല്‍കുന്നതിനു വേണ്ടി കൂടിയാണ്. ഈ ഘട്ടത്തില്‍ പങ്കാളികള്‍ തമ്മില്‍ വീണ്ടും യോജിച്ചുപോകാന്‍ തീരുമാനിച്ചാല്‍ പുതിയൊരു കരാറിലൂടെ വീണ്ടും വിവാഹബന്ധത്തില്‍ ഏര്‍പ്പെടാം.
എന്നാല്‍ ഇവയൊന്നും കണക്കിലെടുക്കാതെ അനുരഞ്ജനത്തിന് അവസരം നല്‍കാതെ ധൃതി പിടിച്ച് ഒറ്റയിരിപ്പില്‍ മൂന്നു ത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്ന രീതിയാണ് ഇന്ത്യയിലെ ഒട്ടുമിക്ക കേസുകളിലും പിന്തുടരുന്നത്. ഇതിനു മതത്തിന്റെ പിന്തുണയില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹം മതാചാരപ്രകാരം നടത്തണമെന്ന നിയമം നിലനിര്‍ത്തി വിവാഹമോചനത്തിന് ഏകീകൃത നിയമം കൊണ്ടുവരാന്‍ കഴിയും. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ എതിര്‍ക്കാത്ത പൊതു വിവാഹമോചന നിയമമാണ് വേണ്ടതെന്നും  സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
 ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ക്കായി വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമമന്ത്രാലയത്തിനും ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്കും അയച്ചു കൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുരുഷന്റെ ഇഷ്ടത്തിനും ഭാവനയ്ക്കുമനുസരിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെ  ഇസ്‌ലാം  അനുകൂലിക്കുന്നില്ല. ശരീഅത്ത് അനുശാസിക്കുന്ന തരത്തിലല്ലാതെ ഒരാളുടെ ഇഷ്ടം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നതാവരുത് വിവാഹമോചനം. വിശാലമായ നിയമനിര്‍മാണത്തിലൂടെ മാത്രമേ ഇതിനു മാറ്റം വരുത്താന്‍ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു.  
വിവാഹകാര്യത്തില്‍ പൊതുനിയമം കൊണ്ടുവരുന്നത് ശരീഅത്തിനു വിരുദ്ധമാണെന്നതു മിഥ്യാധാരണയാണെന്നും മതവിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ക്കാത്ത തരത്തില്‍ വ്യക്തിഗത നിയമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു കഴിയുമെന്നും  വിധിയില്‍ പറയുന്നു.
പുരുഷന്‍ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതു പോലെ സ്ത്രീക്ക് ഖുലയെന്ന ചടങ്ങിലൂടെ വിവാഹമോചനം നേടാം. ഇതിനു ഭര്‍ത്താവിന്റെ അനുമതി തേടേണ്ടെന്നാണെങ്കിലും ഇന്ത്യയിലെ വ്യക്തിഗതനിയമം അനുമതി വേണമെന്ന് നിര്‍ബന്ധിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനനടപടികള്‍ കോടതി മുഖേന വേണമെന്നു പറയുന്നതെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago