HOME
DETAILS
MAL
ന്യൂനപക്ഷ ദിനാചരണം 19ന് കോഴിക്കോട്ട്
backup
December 17 2016 | 01:12 AM
തിരുവനന്തപുരം: ലോക ന്യൂനപക്ഷ അവകാശ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ 19ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന പ്രത്യേക ദിനാചരണ സമ്മേളനം തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.'ന്യൂനപക്ഷ പ്രശ്നങ്ങള്‍ മനോഭാവവും സമീപനങ്ങളും' എന്ന വിഷയം മുന്‍ ഡി.ജി.പി. പി.കെ ഹോര്‍മിസ് തരകന് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."