കള്ളപ്പണം നിയമവിധേയമാക്കാനുള്ള പ്രധാനമന്ത്രിയുടെ ഗരീബ് യോജനയ്ക്ക് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: കള്ളപ്പണം നിയമവിധേയമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നിയമമായ ഗരീബ് യോജനയ്ക്ക് ഇന്ന് തുടക്കം. കള്ളപ്പണക്കാര്‍ക്ക് പണം നിയമവിധേയമാക്കാനുള്ള അവസാന അവസരമാണിതെന്നും കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചു. പുതിയ പദ്ധതി പ്രകാരം അമ്പത് ശതമാനം നികുതിയും പിഴയും അടച്ച് പണം നിയമവിധേയമാക്കാം. ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി വഴി കള്ളപ്പണം വെളിപ്പെടുത്താനാവുക.
ഈ പദ്ധതി ഒരിക്കലും കള്ളപ്പണത്തെ പ്രോല്‍സാഹിപ്പിക്കലല്ലെന്നും കള്ളപ്പണത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള അവസാന അവസരമാണിതെന്നും റവന്യൂ സെക്രട്ടറി ആദിയ പറഞ്ഞു. അസാധുവാക്കിയ നോട്ടുകള്‍ ഈ മാസം 31 വരെ മാത്രമേ ബാങ്കുകളില്‍ സ്വീകരിക്കൂ. എന്നാല്‍, ഗരീബ് യോജന വഴി പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനെ വിവരമറിയിക്കാം. അതിനായി കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പുതിയ ഇ-മെയില്‍ വിലാസവും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. [email protected] എന്ന വിലാസത്തിലാണ് പൊതുജനങ്ങള്‍ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കേണ്ടത്.
പദ്ധതി പ്രകാരം നല്‍കുന്ന വിവരങ്ങളുടെ പേരില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവരെ നിയമനടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."