ഇസ് ലാം ഭീതി കേരളത്തിലും ജ്വരമായി മാറുന്നു: സി.പി ജോണ്‍
തേഞ്ഞിപ്പലം: ഇസ്‌ലാം ഭീതി നഖത്തിനിടയില്‍ ഒളിപ്പിച്ച സമൂഹമാണ് കേരളമെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം ഫോബിയ ഒരു ജ്വരമായി കേരളത്തിലെ രാഷ്ട്രീയ സമൂഹത്തെ പിടികൂടിയിരിക്കുകയാണ്. കേരളത്തിലെ ഇടതുരാഷ്ട്രീയം പോലും ഏത് സമയവും ഇസ്‌ലാം ഭീതിയിലേക്ക് വീഴാന്‍ കഴിയുന്നതാണ്. അഞ്ച് മുസ്‌ലിം മന്ത്രിമാരെ സഹിക്കാന്‍ കഴിയാത്തത് പോലും ഈ സവിശേഷതകള്‍ കൊണ്ടാണെന്നും സി.പി ജോണ്‍ പറഞ്ഞു.
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ഇസ്‌ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
മുസ്‌ലിം സമൂഹത്തെ അംഗീകരിക്കുന്ന പൊതുസമൂഹമുണ്ടാവുക എന്നത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും സി.പി ജോണ്‍ പറഞ്ഞു. സാംസ്‌കാരിക ചര്‍ച്ചകളില്‍ നിന്ന് നാഗരിക ചര്‍ച്ചകളിലേക്കുള്ള മാറ്റത്തിന്റെ ഉദാഹരണമാണ് ഇസ്‌ലാമോഫോബിയ സമ്മേളനമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ എം.ടി അന്‍സാരി പറഞ്ഞു. ലൗ ജിഹാദും അനാഥാലയ വിവാദവും അഞ്ചാംമന്ത്രി വിവാദവും ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ ഇസ്‌ലാമോഫോബിയയിലില്‍ കണ്ടെത്തേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ പറഞ്ഞു. പ്രൊഫസര്‍ പി.കെ പോക്കര്‍, കടയ്ക്കല്‍ അഷ്‌റഫ് സംസാരിച്ചു. ജോഹന്നാസ് ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകന്‍ കെ അഷ്‌റഫ്, ബര്‍ക്ക്‌ല് യൂനിവേഴ്‌സിറ്റി ഗവേഷക ഡോ. വര്‍ഷ ബഷീര്‍, ഹൈദരാബാദ് ഇഫ്‌ലുവിലെ ഗവേഷകന്‍ പി.കെ സാദിഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."