ടെക്‌നോപാര്‍ക്കിലെ പൊലിസ് എയ്ഡ്‌പോസ്റ്റ് നിലവിലുണ്ടോ..?
കഠിനംകുളം: വനിതാ ടെക്കികളടക്കം പതിനായിരക്കണക്കിന് പ്രൊഫഷണുകള്‍ ജോലി നോക്കുന്ന ടെക്‌നോപാര്‍ക്കിന്റെ പ്രധാന കവാടത്തിന് മുന്നില്‍ കൊട്ടും കുരവയുമായി തുടങ്ങിയ പൊലിസ്് എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലേക്ക് നീങ്ങുന്നു. എയ്ഡ്‌പോസ്റ്റ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ ആര്‍ക്കെങ്കിലും ഉപകരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അത് ഇല്ല എന്ന് തന്നെ പറയാം.
ഇതാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത ഇവിടത്തെ എയ്ഡ് പോസ്റ്റിന്റെ അവസ്ഥ. നേരത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് 2014 ജൂണ്‍ മാസം ടെക്‌നോപാര്‍ക്കിലുള്ളവരുടെ സുരക്ഷ മുന്നില്‍ കണ്ട് കൊണ്ടു എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. വനിതാടെക്കികളടക്കമുള്ളവരുടെ പരാതികള്‍ പരിഹരിക്കുന്ന വനിതാ പൊലിസുകാരെ ഉള്‍പ്പെടുത്തിക്കൊണ്ട് എസ്.ഐ അടക്കമുള്ള പൊലിസുകാരെ 24 മണിക്കൂറും നിയമിക്കുമെന്ന് പറഞ്ഞിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. പക്ഷെ ആദ്യ ആഴ്ചകളില്‍ പ്രവര്‍ത്തനം കുറച്ചൊക്കെ മുന്നോട്ട് നീങ്ങിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ ഒക്കെ പാതി വഴിയിലായി.
കുടുസുമുറിയില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ്് എയ്ഡ്‌പോസ്റ്റ് കണ്ടുപിടിക്കുന്നതിന് പോലും മക്ഷിയിട്ട് നോക്കേണ്ട വസ്ഥയാണ് ഇപ്പോള്‍. നേരാവണ്ണം കാണത്തക്കവിധം ബോര്‍ഡില്ല, വല്ലപ്പോഴും ഒന്നോ രണ്ടോ പൊലിസുകാര്‍ മാത്രം വന്നുപോകും. വനിതാ പൊലിസിനെ ഇതുവരെ എയ്ഡ് പോസ്റ്റില്‍ ആരും കണ്ടവരുമില്ല. 24 മണിക്കൂറും പാര്‍ക്കിന് ചുറ്റും പെട്രോളിംങ് ന്നാത്തുമെന്നതും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്യ്തു.
പാര്‍ക്കിലെ നല്ലൊരു ശതമാനം വനിതകളടക്കം ജോലികഴിഞ്ഞ് ഹോസ്റ്റലുകളിലേക്ക് മടങ്ങുന്ന മുള്ളുവിള വഴിയുള്ള യാത്രയും ഭയാനകമാണ്. അവിടെ സാമൂഹ്യവിരുദ്ധന്‍ന്മാരുടെ ശല്യം രൂക്ഷമാണ്. ഇവിടെയും ഇപ്പോള്‍ പൊലിസ് തിരിഞ്ഞ് നോക്കില്ലന്നാണ് ടെക്കികള്‍ പറയുന്നത്. ഇരുട്ടിന്റെ മറവില്‍ വനിതാ ടെക്കികളെ അടക്കം കടന്നു പിടിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ അരങ്ങേറിയ സ്ഥലമാണ് മുള്ളുവിള ലൈനും ടെക്‌നോപാര്‍ക്ക് പരിസരവും. ആക്രമണത്തിന് ഇരയാകുന്ന ടെക്കികളായ സ്ത്രീകളടക്കമുള്ളവര്‍ ഫോണില്‍ കഴക്കൂട്ടം പൊലിസിനെ അറിയിച്ചാല്‍പോലും നിങ്ങള്‍ ഇങ്ങുവന്ന് പരാതി തന്നാല്‍ നോക്കാം എന്നാണ് കഴക്കൂട്ടം പൊലിസ് സ്റ്റേഷനിലെ നിയമപാലകരുടെ മറുപടി.
അടുത്തിടെയായി കഴക്കൂട്ടത്ത സ്റ്റേഷനില്‍ ആരെങ്കിലും ഒരു പരാതിയുമായി എത്തിയാല്‍ അവിടെ നിന്ന് ലഭിക്കുന്ന സമീപനത്തില്‍ പിന്നീട് ആരും രണ്ടാമതൊരു പരാതിയുമായി അങ്ങോട്ടുപോവില്ല, പുതുതായി വന്ന ഉദ്യോഗസ്ഥന് തിരക്കോട് തിരക്കെന്നാണ് പറയുന്നത്. മൈക്ക് ഓഡറിന് ആരെങ്കിലും ചെന്നാല്‍ അവരെ വിരട്ടി വിടുന്ന സമീപനവും ആരെങ്കിലും ഫോണില്‍ ബന്ധപ്പെട്ടാല്‍ ഒന്ന് വിശ്രമിക്കാനും അനുവദിക്കില്ലേ എന്ന മറുപടി വരും.
അതുപോലെ നേരത്തെ കഴക്കൂട്ടത്ത് ശക്തമായ രഹസ്യാന്വഷണ വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. അവരെല്ലാം വിരമിച്ചതോടെ കഥ മാറി. നിലവിലുള്ളവരാകട്ടെ എന്തിന് കൂട്ടുനിന്ന് പൊലിസിനെ സഹായിക്കാന്‍ പറ്റുമോയെന്നാണ് നോക്കുന്നത്. പരാതിക്കാരുടെ കാര്യം അവതാളത്തിലാകും.
അടുത്തിടെ മാവോയിസ്റ്റ് അനൂകൂല പോസ്റ്റര്‍ പതിച്ചിട്ടുപൊലും രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല. മുമ്പുണ്ടായിരുന്ന രഹസ്യാന്വേഷണ വിഭാഗം മണല്‍ വേട്ടയും പൊലിസുകാര്‍ കൈക്കൂലി വാങ്ങുന്നതും ഉന്നതങ്ങളില്‍ അറിയിക്കുകയും അതില്‍ ഇടപെടല്‍ ഉണ്ടായി സി.ഐ അടക്കം പിടിയിലാകുകയും സസ്‌പെഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."