HOME
DETAILS

കേന്ദ്രനടപടിക്കെതിരേ അണിനിരക്കുക: സി.പി.ഐ

  
backup
December 17 2016 | 19:12 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%a3

 

തിരുവനന്തപുരം: കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക, സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 29ന് എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കാന്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു. കക്ഷി-രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടത് കേരളത്തിന്റെയാകെ ആവശ്യമാണ്. ഇതിന്റെ ഭാഗമായി എല്‍.ഡി.എഫ് പ്രഖ്യാപിച്ച മനുഷ്യച്ചങ്ങല വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയും വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകരും അണിനിരക്കണമെന്ന് ജില്ലാ കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചു.
അഡ്വ. ജെ വേണുഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എം.എല്‍.എ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍ രാജന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago